Manju warrier:എത്ര മനോഹരമായിരുന്നു ഈ ദിവസം; വേറിട്ട ലുക്കില്‍ മഞ്ജു എത്തിയപ്പോള്‍, സന്തോഷം പങ്കുവെച്ച് മൃദുല
കൊച്ചി:ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദിയിലൂടെ ശ്രദ്ധിക്കപ്പെട്ട നിരവധി പേരെ നമുക്ക് അറിയാം. ഒന്നാം സ്ഥാനത്ത് എത്താത്തവര്‍ക്ക് പോലും പിന്നീട് സിനിമയിലടക്കം നിരവധി അവസരങ്ങളാണ് ലഭിച്ചത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഐഡിയ സ്റ്റാര്‍ സിംഗറില്‍ മത്സരിക്കാന്‍ എത്തിയ ഒട്ടുമിക്ക മത്സരാര്‍ത്ഥികളും ഭാഗ്യവാന്മാരും ഭാഗ്യവതികളും തന്നെ. ഈ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മൃദുല വാര്യരും. മൃദുലയ്ക്ക് പിന്നീട് നിരവധി അവസരം ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മൃദു ഇപ്പോള്‍ പങ്കുവെച്ച ഫോട്ടോ ആണ് വൈറല്‍ ആവുന്നത്.
ചിത്രത്തില്‍ വയലറ്റ് കളര്‍ ഫ്രോക്ക് ധരിച്ചാണ് മൃദുല എത്തിയത്. ചിത്രത്തില്‍ നടി നടി മഞ്ജു വാര്യറും ഉണ്ട്. മനോഹരമായ ഒരു ചുരിദാര്‍ ധരിച്ചാണ് മഞ്ജു എത്തിയത്. എത്ര മനോഹരമായിരുന്നു ഈ ദിവസം. മഞ്ജു ചേച്ചിക്കും പ്രിയപ്പെട്ട പാട്ടുകാര്‍ക്കുമൊപ്പമായി ഒരുദിനം എന്നുമായിരുന്നു മൃദുല കുറിച്ചത്.
ഫോട്ടോയില്‍ മഞ്ജുവാര്യരുടെ ലുക്കിനെ കുറിച്ചും പറഞ്ഞുകൊണ്ട് ആരാധകര്‍ എത്തി. പതിവില്‍നിന്ന് വ്യത്യസ്തമായ ലുക്കിലാണ് മഞ്ജു ഈ ചിത്രങ്ങളിലെത്തിയത്. കസവിന്റെ ചുരിദാറും ഇതിന് മാച്ച് ആവുന്ന കമ്മലും എല്ലാം അണിഞ്ഞപ്പോള്‍ ഇതാരാ കാവിലെ ഭഗവതിയോ എന്ന് അറിയാതെ ചോദിച്ചുപോവും.
മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അനുഗ്രഹമാണ് നടി മഞ്ജുവാര്യര്‍. നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടി വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും മാറി നിന്നത്. പിന്നീട് വലിയ ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തുകയായിരുന്നു താരം.സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്ലാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം.