CricketNewsSports

T20 World Cup 2024:ഒരോവറില്‍ 36 പവര്‍ പ്ലേയില്‍ 92 ചരിത്രം കുറിച്ച് വെസ്റ്റ് ഇന്‍ഡീസ്‌

സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് വെസ്റ്റ് ഇൻഡീസ്. അഫ്​ഗാനിസ്ഥാനെതിരെ പവർപ്ലേയിലെ ഉയർന്ന സ്കോർ കുറിച്ചിരിക്കുകയാണ് വിൻഡീസ് സംഘം. ആറ് ഓവർ പൂർത്തിയാകുമ്പോൾ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തു. 2014ൽ അയർലൻഡിനെതിരെ നെതർലൻഡ്സ് നേടിയ 91 റൺസാണ് രണ്ടാമതായത്.

മത്സരത്തിൽ ടോസ് നേടിയ അഫ്​ഗാനിസ്ഥാൻ ബൗളിം​ഗ് തിരഞ്ഞെടുത്തു. തുടക്കം മുതൽ വെടിക്കെട്ട് നടത്താനായിരുന്നു വിൻഡീസ് ബാറ്റർമാർ ശ്രമിച്ചത്. അതിൽ ഏഴ് റൺസെടുത്ത ബ്രണ്ടൻ കിം​ഗിന്റെ വിക്കറ്റ് നഷ്ടമായത് മാത്രമാണ് തുടക്കത്തിൽ വിൻഡീസിന് ലഭിച്ച തിരിച്ചടി. അസമത്തുള്ള ഒമൻസായി എറിഞ്ഞ നാലാം ഓവറിൽ 36 റൺസ് പിറന്നു. മൂന്ന് സിക്സും രണ്ട് ഫോറും എക്സ്ട്രാ റൺസുകളും ഉൾപ്പടെയാണ് ഈ ഓവറിൽ 36 റൺസ് പിറന്നത്.

പവർപ്ലേയിൽ അടികൊണ്ട ശേഷം വിൻഡീസ് വെടിക്കെട്ടിന് നേരിയ തടയിടാൻ അഫ്​ഗാന് കഴിഞ്ഞിട്ടുണ്ട്. മത്സരം 10 ഓവർ പിന്നിടുമ്പോൾ വെസ്റ്റ് ഇൻഡീസ് രണ്ട് വിക്കറ്റിന് 113 റൺസെന്ന നിലയിലാണ്. 43 റൺസെടുത്ത ജോൺസൺ ചാൾസിനെ നവീൻ ഉൾ ഹഖ് മടക്കി. ഇരുടീമുകളും സൂപ്പർ എട്ടിൽ കടന്നതിനാൽ മത്സരഫലം അപ്രസക്തമാണ്.

ട്വന്റി 20 ലോകകപ്പിൽ ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്. പാപ്പുവ ന്യു ​ഗുനിയയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് കിവിസ് സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി വെറും 78 റൺസിന് ഓൾ ഔട്ടായി. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 12.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

മത്സരത്തിന്റെ തുടക്കം മുതൽ കിവീസിനായിരുന്നു ആധിപത്യം. മൂന്ന് താരങ്ങൾക്ക് മാത്രമാണ് പിഎൻജി നിരയിൽ രണ്ടക്കം കടക്കാനായത്. 17 റൺസുമായി ചാൾസ് അമിനി ടോപ് സ്കോററായി. കിവീസിനായി ലോക്കി ഫെർ​ഗൂസൺ എറിഞ്ഞ നാല് ഓവറും മെയ്ഡനാക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ‌ട്രെന്റ് ബോൾട്ട്, ഇഷ് സോധി, ടിം സൗത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളുമെടുത്തു.

മറുപടി പറഞ്ഞ ന്യൂസിലൻഡിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. റൺസൊന്നുമെടുക്കാതെ ഫിൻ അലനും ആറ് റൺസുമായി രച്ചിൻ രവീന്ദ്രയും പുറത്തായി. ഡെവോൺ കോൺവേ 35 റൺസെടുത്തു. 18 റൺസെടുത്ത് കെയ്ൻ വില്യംസണും 17 റൺസുമായി ഡാരൽ മിച്ചലും പുറത്താകാതെ നിന്നു. ലോകകപ്പിൽ നിന്ന് ഇരുടീമുകളും പുറത്തായതിനാൽ മത്സരഫലം അപ്രസക്തമാണ്.

ട്വന്റി 20 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് ന്യൂസിലാൻഡ് പേസർ ലോക്കി ഫെർ​ഗൂസൺ. പാപ്പുവ ന്യൂ ​ഗുനിയയ്ക്കെതിരായ മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരം ഒരു റൺസ് പോലും വിട്ടുകൊടുത്തില്ല. മൂന്ന് വിക്കറ്റും ഫെർ​ഗൂസൺ സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിൽ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ചരിത്രമുണ്ടാകുന്നത്. മുമ്പ് 2021ൽ പനാമയ്ക്കെതിരായ മത്സരത്തിൽ കാനഡയുടെ സാദ് ബിൻ ഒരു റൺസ് പോലും വിട്ടുകൊടുക്കാതെ നാല് ഓവർ പൂർത്തിയാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button