കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ 30 പേര്‍ കിണറ്റില്‍ വീണു,നാലു മരണം, രക്ഷാപ്രവർത്തനം തുടരുന്നു
വിദിഷ; കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ 30 പേര്‍ കിണറ്റില്‍ വീണു. നാലു പേര്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ദാരുണ സംഭവമുണ്ടാത്. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാനായി ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് ദുരന്തത്തിന് കാരണമായത്. ആള്‍ക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാതെ മുകള്‍ത്തട്ട് തകര്‍ന്ന് 30 പേര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.
ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച്ബസോദയില്‍ വ്യാഴാഴ്ചയാണ് സംഭവം. കിണറ്റില്‍ വീണ 19 പേരെ രക്ഷപ്പെടുത്തി. നാലു മൃതദേഹങ്ങളും കണ്ടെത്തി. ഇനിയും നിരവധി പേരാണ് കിണറ്റില്‍ കുടുങ്ങിക്കിടക്കുന്നത്.
ഇവരെ പുറത്തെത്തിക്കാനായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ സംഭവസ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
Madhya Pradesh: At least 15 people fall into a well in Ganjbasoda area in Vidisha
"Teams of NDRF & SDRF have left for the incident site from Bhopal. District collector & SP are on the spot. I've directed guardian minister Vishwas Sarang to reach there," says CM SS Chouhan pic.twitter.com/py2luXsvxN
— ANI (@ANI) July 15, 2021
അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് 50000 രൂപ സഹായമായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.