മലപ്പുറം: യുഡിഎഫുമായി സഖ്യമുറപ്പിച്ച് വെല്‍ഫയര്‍ പാര്‍ട്ടി.പാര്‍ട്ടിയുടെ പേരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും ഇത്തവണ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവും. യുഡിഎഫുമായി നേതൃതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.
കഴിഞ്ഞ തദ്ദേശഭരണ തെരെഞ്ഞെടുപ്പില്‍ സിപിഎം നേതാക്കളുമായാണ് ചര്‍ച്ച നത്തിയതും ധാരണയുണ്ടാക്കിയതും. അഴിമതിക്കാരെന്ന് പറഞ്ഞവരെ കൂടെകൂട്ടുന്നു, കൂടെ കൂട്ടിയവരെ തീവ്രവാദികളെന്ന് ആരോപിക്കുന്നു. ഇക്കാര്യത്തിലൊന്നും സത്യസന്ധമായ നിലപാട് സ്വീകരിക്കുന്നവരല്ല സിപിഎം നേതാക്കളെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News