NationalNews

വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു,അഞ്ച് മരണം

റാഞ്ചി: വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ച് മരണം. ശനിയാഴ്ച പുലർച്ചെ ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം.

വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കോർപിയോ കാർ റോഡരികിലെ മരത്തിലിടിച്ച് കയറുകയായിരുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗിരിധിയിലെ ടിക്കോഡിഹിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സ്‌കോർപിയോ കാറിൽ തിരികെ മടങ്ങുകയായിരുന്നു.

എന്നാൽ, ബാഗ്‌മാര ഗ്രാമത്തിന് സമീപം പുലർച്ചെ മൂന്ന് മണിയോടെ കാർ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന അഞ്ചുപേരെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കി അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാർ യാത്രക്കാർ തോറിയ ഗ്രാമത്തിൽ നിന്ന് ടിക്കോഡിഹിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്ന് ഗിരിദിഹ് സദർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) അനിൽ സിംഗ് പറഞ്ഞു. അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാക്കിയുള്ള അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മൊഹമ്മദ് എന്നയാളുടെ മകൻ ചാന്ദ് റസീദിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ന്യൂനപക്ഷ മോർച്ച) ജില്ലാ വൈസ് പ്രസിഡന്റ് അസ്ഗർ അൻസാരിയുടെ അനന്തരവൻ സാഗിർ അൻസാരി (31), 70 കാരനായ യൂസഫ് മിയാൻ ഗജോദിഹ്, 55 കാരനായ ഇംതിയാസ് അൻസാരി, 35 കാരനായ സുബാൻ അൻസാരി ഗജോദിഹ് എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സിപിഐ(എംഎൽ) നേതാവ് രാജേഷ് സിൻഹ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker