ഞങ്ങള്‍ പിരിഞ്ഞു, കുത്തി നോവിക്കരുത്! കല്യാണം വരെ എത്തിയ ബന്ധം പിരിഞ്ഞെന്ന് ജാസ്മിന്‍
കൊച്ചി:സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ജാസ്മിന്‍ ജാഫര്‍. ഈയ്യടുത്തായിരുന്നു ജാസ്മിന്റെ വിവാഹ നിശ്ചയം നടന്നത്. ഭാവി വരന്‍ വിദേശത്താണെന്നും വിവാഹം ഉടനെയുണ്ടാകില്ല എന്നുമൊക്കെ ജാസ്മിന്‍ തന്റെ വ്‌ളോഗിലൂടെ അറിയിച്ചിരുന്നു. ഭാവി വരനേയും താരം വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍.
തങ്ങള്‍ പിരിഞ്ഞുവെന്നാണ് ജാസ്മിന്‍ പറയുന്നത്. പുതിയ വീഡിയോയിലൂടെയാണ് തങ്ങള്‍ പിരിഞ്ഞ വിവരം ജാസ്മിന്‍ അറിയിച്ചിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
”പേഴ്‌സണല്‍ മെസേജായും കമന്റായുമൊക്കെ കുറേ ചോദ്യങ്ങള്‍ കണ്ടു. എന്തു പറ്റി പഴയൊരു ഉഷാറൊന്നുമില്ലല്ലോ, മുന്നാച്ചിയുമായി പിരിഞ്ഞോ എന്നൊക്കയാണ് ചോദ്യങ്ങള്‍ വരുന്നത്. അതിനൊരു മറുപടി തരാം എന്ന് കരുതി. മുന്നാച്ചിയുമായി പിരിഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കുറേ പ്രശ്‌നങ്ങളുണ്ട്. മുന്നോട്ട് ജീവിച്ചാല്‍ ശരിയാവില്ല എന്ന് തോന്നിയപ്പോഴാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ആറേഴ് മാസമായിട്ട് ഒരുപാട് പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ നല്ലോണം മുന്നോട്ട് പോകില്ല എന്ന് ഉറപ്പായതോടെയാണ് ഞങ്ങള്‍ അടിയോ വഴക്കോ ഇല്ലാതെ, പരസ്പര ധാരണയോടെ പിരിയാന്‍ തീരുമാനിച്ചത്” എന്നാണ് ജാസ്മിന്‍ പറയുന്നത്.
ഞങ്ങള്‍ രണ്ടു പേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യമൊന്നുമില്ല. ഇത് കേള്‍ക്കുന്നവര്‍ക്ക് തോന്നിയേക്കാം ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളൊന്നും നമ്മള്‍ കണ്ടിട്ടില്ലല്ലോ എന്ന്. നമ്മളുടെ വ്യക്തിജീവിതം വേറെ ഈ ജീവിതം വേറെ. അതൊന്നും ആരേയും കാണിക്കാന്‍ നമ്മള്‍ ഒട്ടും ആഗ്രഹിക്കില്ല. ഇപ്പോള്‍ ഞാനിത് പറയുന്നത്, എന്തുകൊണ്ട് എന്ന് ഒരുപാട് പേര്‍ക്ക് കണ്‍ഫ്യൂഷന്‍ ആയതിനാലാണ്. ഒരുപാട് ചോദ്യങ്ങള്‍ വന്നപ്പോള്‍ ഒരു വിശദീകരണം നല്‍കാം എന്നു കരുതിയെന്നാണ് ജാസ്മിന്‍ പറയുന്നത്.
എന്റെ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള ഒരുപാട് പേരുണ്ടായിരിക്കാം. അവര്‍ക്ക് ചിലപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലായേക്കാം. കുറേ നെഗറ്റീവ് കമന്റുകള്‍ ഞാന്‍ കാണുന്നുണ്ട്. ചുമ്മാ കുത്തിനോവിക്കാന്‍ ശ്രമിക്കുന്നവരേയും കാണുന്നുണ്ട്. നിങ്ങള്‍ക്ക് അതില്‍ സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കുത്തിനോവിക്കാം. ഈ തീരുമാനം ഞങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. ഞങ്ങളാണല്ലോ ഒരുമിച്ച് ജീവിക്കേണ്ടത്. ഞങ്ങള്‍ക്ക് പറ്റുന്നില്ലെന്ന് മനസിലായില്‍ നിര്‍ത്തുന്നതാണ് നല്ലത്. രണ്ടു പേര്‍ക്കും വേറെ നല്ല ജീവിതങ്ങള്‍ കിട്ടും. അതിന്റെ പേരില്‍ നിങ്ങള്‍ ആരേയും ഒന്നും പറയേണ്ടതില്ല. ഞങ്ങളുടെ സ്വകാര്യമായ തീരുമാനമാണെന്നും ജാസ്മിന്‍ വ്യക്തമാക്കി.
എനിക്ക് പഴയ ഉഷാറൊന്നുമില്ല എന്ന് പറയുന്നുണ്ട്. എല്ലാം തിരിച്ചുവരും. പടച്ചോന്‍ മറക്കാനുള്ള കഴിവ് നമുക്ക് തന്നിട്ടുണ്ടല്ലോ. എല്ലാം പഴയത് പോലെയാകും. ആയേ പറ്റൂ. ആകും. ഇച്ചിരി സമയമെടുക്കുമെന്ന് മാത്രം. അതുവരെ നിങ്ങള്‍ കുത്തി നോവിക്കില്ല എന്ന വിശ്വാസമുണ്ടെന്നും ജാസ്മിന്‍ പറയുന്നു. വീഡിയോക്ക് പിന്നാലെ കമന്റിലൂടെയും ജാസ്മിന്‍ പ്രതികരിക്കുന്നുണ്ട്.
ഞങ്ങളുടെ നിക്കാഹ് കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല വിവാഹ നിശ്ചയം മാത്രമായിരുന്നു കഴിഞ്ഞത്. ചിലപ്പോള്‍ ഞങ്ങള്‍ പിരിയുന്നതില്‍ വിഷമിക്കുന്ന കുറച്ച് അധികം പേരുണ്ടാവാം അവരുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ ഞങ്ങള്‍ക്കു മുന്നോട്ടു ജീവിക്കാന്‍ പറ്റുന്നില്ല അങ്ങനെ ജീവിച്ചാല്‍ തന്നെ സന്തോഷം ഇല്ലാതെ അഭിനയിച്ച ജീവിക്കുന്ന ഒരു ജീവിതമായി പോകും പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ എല്ലാരും മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ജാസ്മിന്‍ കമന്റില്‍ കുറിക്കുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായി എത്തിയിരിക്കുന്നത്. അയ്യോ കേട്ടപ്പോൾ ആകെ സങ്കടം ആയിട്ടോ. സാരല്ല പോട്ടെ, തന്റെ സ്വഭാവത്തിനോടും തന്റെ ഇഷ്ട്ടങ്ങൾ മനസ്സിലാക്കി തന്നോടൊപ്പം കട്ടക്ക് നിക്കുന്ന ഒരാളെ അള്ളാഹു തരട്ടെ, സ്വന്തം തീരുമാനങ്ങളിൽ അടിയുറച്ച് വിശ്വസിച്ച് മുന്നോട്ട് പോകുക. പറയുന്നവർ എന്തും പറഞ്ഞോട്ടെ, വളരെ ആലോചിച്ചു മാത്രം എടുക്കേണ്ട ഒരു തീരുമാനം ആണ്. പൊരുത്തപ്പെട്ടു പോകാൻ കഴിയാത്ത ബന്ധങ്ങൾ ഒഴിവാക്കുക. കടിച്ചു തൂങ്ങി നിന്നത് കൊണ്ടോ, മറ്റുള്ളവർ എന്ത് ചിന്തിക്കും, പറയും എന്നത് ചിന്തിച്ചു ഇരുന്നാൽ അവനവന്റെ കാര്യം സ്വാഹാ. ഈ സങ്കടം ഒക്കെ അങ്ങ് മാറും. വളരെ കരുത്തോടെ തിരിച്ചു വരിക എന്നൊക്കെയാണ് കമന്റുകള്.