KeralaNews

തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം:  നഗരത്തിലെ ചിലയിടങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും ജലവിതരണം തടസപ്പെടും. ഫ്രെബുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രണ്ടാം തീയതി പുലര്‍ച്ചെ വരെയാണ് ജലവിതരണം തടസപ്പെടുന്നത്.

അരുവിക്കരയിലെ 86 എം.എല്‍.ഡി, 74 എം.എല്‍.ഡി ജലശുദ്ധീകരണ ശാലകളുടെ അവസാനഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ് കാരണം. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജല അതോറിട്ടി അറിയിച്ചു. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പി.ടി.പി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍- വാളക്കാട് എന്നിവിടങ്ങളിലെ വെന്റിംഗ് പോയിന്റുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളേജ്, ആര്‍.സി.സി, ശ്രീചിത്രമെഡിക്കല്‍ സെന്റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍നഗര്‍, നന്തന്‍കോട്, ദേവസ്വംബോര്‍ഡ് ജംഗ്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപ്പാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, സി.ആര്‍.പി.എഫ്, തിരുമല, പി.ടി.പി. നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്‍, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, മുടവന്‍മുഗള്‍, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാല്‍, ഐരാണിമുട്ടം, തമ്പാനൂര്‍, ഈസ്റ്റ്ഫോര്‍ട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നിവിടങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker