KeralaNews

അരുവിക്കരയിലെ ജലശുദ്ധീകരണശാല പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നു; തലസ്ഥാനത്ത് രണ്ട് ദിവസം ജലവിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നു. തലസ്ഥാനത്ത് വിവിധ മേഖലകളില്‍ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. മൂന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേത്തുടര്‍ന്നാണ് 26.03.2025 തീയതി രാവിലെ 8 മണി മുതല്‍ 28.03.2025 തീയതി രാവിലെ 8 മണി വരെ കുടിവെള്ള വിതരണം നിര്‍ത്തിവയ്ക്കുന്നത്.

ജല അതോറിറ്റിയുടെ അരുവിക്കരയില്‍ നിന്നും ഐരാണി മുട്ടത്തേക്കു പോകുന്ന, ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടര്‍ഫ്‌ളൈ വാല്‍വ് മാറ്റി സ്‌ളൂയിസ് വാല്‍വ് ഘടിപ്പിക്കുന്നതും പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്‌ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള ജോലികളും, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടര്‍പാസിന് അടുത്തുള്ള ട്രാന്‍സ്മിഷന്‍ മെയിനിന്റെ അലൈന്‍മെന്റ് മാറ്റിയിടുന്ന ജോലികളുമാണ് നടക്കുന്നത്. ഇതിനാല്‍ അരുവിക്കരയിലെ 74 എംഎല്‍ഡി ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, നെട്ടയം, കാച്ചാണി, , കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, പിറ്റി.പി, വാഴോട്ടുകോണം, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂര്‍, കരമന, മുടവന്‍മുകള്‍, നെടുംകാട്, കാലടി, പാപ്പനംകോട്, പൊന്നുമംഗലം, മേലാംകോട്, നേമം, എസ്റ്റേറ്റ്, പുത്തന്‍പള്ളി, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം. മുട്ടത്തറ, പുഞ്ചക്കരി, ആറന്നൂര്‍, തുരുത്തുംമൂല . അമ്പലത്തറ, എന്നീ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും, കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണി, തെന്നൂര്‍, അപ്പുക്കുട്ടന്‍ നായര്‍ റോഡ്, ശാന്തിവിള, സര്‍വ്വോദയം, പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രസാദ് നഗര്‍ എന്നീ സ്ഥലങ്ങളിലും പൂര്‍ണമായും ജലവിതരണം മുടങ്ങും.

പാളയം, വഞ്ചിയൂര്‍, കുന്നുകുഴി, പട്ടം, വഴുതക്കാട്, തമ്പാനൂര്‍, കുറവന്‍കോണം, പേരൂര്‍ക്കട, നന്തന്‍കോട്, ആറ്റുകാല്‍, ശ്രീവരാഹം, മണക്കാട്, കുര്യാത്തി വള്ളക്കടവ്, കളിപ്പാന്‍കുളം, പുഞ്ചക്കരി, വെള്ളാര്‍, ശാസ്തമംഗലം, കവടിയാര്‍, കമലേശ്വരം, തിരുവല്ലം, പൂങ്കുളം എന്നീ വാര്‍ഡുകളില്‍ ഭാഗികമായും മുടങ്ങും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്ന് ജല അതോറിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്രീകൃത ടോള്‍ ഫ്രീ നമ്പരായ 1916-ല്‍ ബന്ധപ്പെടാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker