KeralaNews

ഒടുവിൽ ഗവർണർ ഒപ്പിട്ടു, വാർഡ് വിഭജനം നിയമമായി

തിരുവനന്തപുരം: പ്രാഥമിക ഘട്ടത്തിൽ ഉയർത്തിയ എതിർപ്പുകൾക്ക് ശേഷം ഗവർണർ ഒപ്പിട്ടതോടെ തദ്ദേശ വാര്‍ഡ് വിഭജനം നിയമമായി. സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുകയായിരുന്നു.
നേരത്തെ സർക്കാർ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അതിൽ ഒപ്പിട്ടിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മന്ത്രിസഭ ഇന്ന് കരട് ബില്ലിന് അംഗീകാരം നല്‍കിയത്.

കേരളത്തിലാകെ 1200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. അതിൽ 82 ഇടത്ത് മാത്രമാണ് 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡ് വിഭജനം നടന്നിട്ടുള്ളത്.മിച്ചമുള്ള 1118 ഇടത്തും 2001ലെ സെന്‍സസ് പ്രകാരമാണ് വാര്‍ഡുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ ബില്ലിലൂടെ ഒരു ഐക്യം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ജില്ലകൾ,നഗരം,ടൗണ്‍ ,പഞ്ചായത്ത് എന്നിവയുടെ അതിര്‍ത്തികളില്‍ വ്യത്യാസം വരുത്തരുതെന്നാണ് സെന്‍സസ് ഡയറക്ടറുടെ നിര്‍ദേശം. ബില്ലിലെ വാര്‍ഡ് വിഭജനത്തില്‍ ഈ നിര്‍ദേശം ലംഘിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button