KeralaNews

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2.67 കോടി വോട്ടർമാർ ഉൾപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2.67 കോടി വോട്ടർമാർ ഉൾപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് ഇനിയും അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1,37,79,263 സ്ത്രീ വോട്ടർമാരും 1,02,95,202 പുരുഷ വോട്ടർമാരുമാണുള്ളത്. ട്രാൻസജൻഡർമാരുടെ എണ്ണം 221 ആയി വർധിച്ചിട്ടുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 32,14,943 പേർ. ഇത്തവണ പുതുതായി വോട്ടുചെയ്യുന്നവർ 2.99 ലക്ഷം പേണ്ട്. 1.56 ലക്ഷം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായും ടിക്കാറാം മീണ പറഞ്ഞു.

ഒരു പോളിങ്ങ് സ്റ്റേഷനിൽ 1000 വോട്ടർമാരെ മാത്രമേ അനുവദിക്കൂ. അതിനാൽ ഇത്തവണ പോളിങ് സ്റ്റേഷനുകളുടെ എണ്ണം വർധിക്കും. പുതുതായി 15,730 പോളിങ് സ്റ്റേഷനുകൾ കൂടി വരും. ഇതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40, 771 ആകും.

പ്രത്യേക കാമ്പയിൻ നടത്തിയതിന്റെ ഫലമായി 10 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് 10 ദിവസം മുൻപുവരെ പേരു ചേർക്കാൻ അപേക്ഷിക്കാം. വൈകി അപേക്ഷിക്കുന്നവരുടെ അപേക്ഷകൾ പരിശോധിക്കുന്നതിലുള്ള കാലതാമസം മൂലം പട്ടികയിൽ ഉൾപ്പെടാതെ പോകാൻ ഇടയുള്ളതിനാൽ എത്രയും നേരത്തെ അപേക്ഷിക്കുന്നതാണ് നല്ലതെന്നും ടിക്കാറാം മീണ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker