KeralaNewsRECENT POSTS
തടവുകാര്‍ക്ക് മര്‍ദ്ദനം: വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
തൃശൂര്‍: തടവുകാരെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച സംഭവത്തില്‍ വിയ്യൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റേതാണ് നടപടി. തടവുകാരെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് മേല്‍നോട്ടക്കുറവുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മാസം ഋഷിരാജ് സിംഗ് വിയ്യൂര്‍ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെവച്ച് തടവുകാരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനവിവരങ്ങള്‍ അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നേരത്തേ നടപടിയെടുത്തിരുന്നു. മൂന്ന് അസി. പ്രിസണ്‍ ഓഫിസര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും 38 ഉദ്യോഗസ്ഥരെ ഇതരജില്ലകളിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News