KeralaNews

13 ഇനി ആവശ്യസാധനങ്ങള്‍ സബ്‍സിഡി നിരക്കില്‍ , സംസ്ഥാനത്ത് ഇന്ന് മുതല്‍ വിഷു ചന്തകള്‍ ആരംഭിക്കും

തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്‍റെ നേതൃത്വത്തിലുള്ള വിഷു ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. സബ്സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. സംസ്ഥാനത്താകെ 250 ഓളം റംസാൻ വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു.

ഇത് ചോദ്യം ചെയ്ത് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിപണി തുറക്കാൻ അവസരം ഒരുങ്ങിയത്. 5 കോടി രൂപ സബ്സിഡിക്ക് അനുവദിച്ചെന്നും ആവശ്യമുള്ള സാധനങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകിയതാതും കൺസ്യൂമർ ഫെഡ് അറിയിച്ചു. ജനങ്ങൾക്ക് ഉപയോഗമുള്ള കാര്യങ്ങൾ തടയുന്നില്ലെന്നും പ്രത്യേക വിപണിയെ പ്രചാരണ നേട്ടത്തിന് ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker