Newspravasi

വിസ, ഇഖാമ എന്നിവ ഓണ്‍ലൈനായി പുതുക്കാന്‍ ഈ ഗള്‍ഫ് രാജ്യത്ത് സംവിധാനം

കുവൈറ്റ്: വിസ, ഇഖാമ എന്നിവ പുതുക്കാന്‍ കുവൈറ്റില്‍ ഇനി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സര്‍വീസ് നടപ്പിലാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ സേവനം ലഭ്യമാണ്. വിവിധ വിഭാഗങ്ങളില്‍ ഉള്ള സന്ദര്‍ശന വിസകള്‍, ഇഖാമ പുതുക്കല്‍ എന്നിവ ഈ ആപ്പിലൂടെ കഴിയും. വ്യക്തികള്‍ക്ക് നേരിട്ട് തന്നെ ഇഖാമ, വിസ സംബന്ധിയായ അപേക്ഷകള്‍ തയ്യാറാക്കാന്‍ ഈ സംവിധാനം സഹായിക്കും.

അപേക്ഷയും രേഖകളും വെരിഫൈ ചെയ്തതിനു ശേഷം ലഭിക്കുന്ന റെസിപ്റ്റുമായി നിശ്ചിത ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട താമസകാര്യ ഓഫീസിലെത്തിയാല്‍ സേവനങ്ങള്‍ പൂര്‍ത്തിയാക്കാം. www.moi.gov.kw എന്ന വെബ്സൈറ്റില്‍ ഹോംപേജിലുള്ള ഇ ഫോംസ് ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ഈ സേവനം ലഭ്യമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker