ബെംഗളൂരു: ബാറ്റിംഗ് സൂപ്പർ താരം വിരാട് കോഹ്‌ലി തൻ്റെ ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി അടുത്ത സീസണിൽ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തിനായി ചർച്ച നടത്തി. ആർ സി ബി യുടെ നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന് 40 വയസ്സ് ആയതോടെയാണ് മാനേജ്‌മന്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പുനരാലോചന നടത്തിയത്.
2008 ൽ ടീം രൂപീകരിച്ചത് മുതൽ 2022 ൽ ഡുപ്ലെസിസ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത് വരെ വിരാട് കോലി ആയിരിന്നു ആർ സി ബി യുടെ കപ്പിത്താൻ. എന്നാൽ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ആർ സി ബി ക്യാപ്റ്റൻ സ്ഥാനവും അദ്ദേഹം വേണ്ടെന്ന് വെക്കുകയായിരിന്നു.
കോഹ്‌ലിയുടെ കീഴിൽ ടീം 2016ൽ ഫൈനലിലെത്തിയെങ്കിലും കിരീടപ്പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഡു പ്ലെസിസിൻ്റെ കീഴിൽ ആർസിബി മൂന്ന് സീസണുകളിലായി രണ്ട് തവണ പ്ലേഓഫിലെത്തി, ഒരിക്കൽ ആറാം സ്ഥാനത്തെത്തി.എന്തായാലും കോലിയുടെ കീഴിൽ രണ്ടാമങ്കത്തിന് കാത്തിരിക്കുകയാണ് ആർ സി ബി ആരാധകർ.