News
ഓട്ടോ സ്റ്റാന്‍ഡിലെ പ്രണയം! വന്നവഴി മറക്കാത്ത ദുബൈക്കാരന്റെ ഫോട്ടോഷൂട്ട് വൈറല്‍
മേസ്തിരി പണിക്കാരന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജിബിന്‍ ജോയിയുടെ പുതിയ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സഭ്യമായ രീതിയില്‍ ഓരോ മലയാളിക്കും ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താവുന്ന ആശയമാണ് ഈ ഫോട്ടോഷൂട്ടുകള്‍ വൈറലാക്കുന്നത്.
റോബിന്‍ -അനില ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടിയിരിക്കുന്നത്. പ്രവാസിയായ റോബിനും പ്രതിശ്രുത വധു അനിലയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ഓട്ടോ സ്റ്റാന്‍ഡിലാണ് നടത്തിയിരിക്കുന്നത്. ഗള്‍ഫിലേക്ക് ധപോകുന്നതിന് മുന്‍പ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള റോബിന്‍ വന്ന വഴി മറക്കാതെയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News