KeralaNews

മദ്യപിച്ചെത്തിയ യുവാവ് ആനയെ കടന്നുപിടിച്ചു; ക്ഷേത്രത്തിൽ നിന്ന് ഓടിയ ആന നിന്നത് ഉടമയുടെ വീട്ടിൽ

കൊല്ലം: ഉത്സവത്തിനിടെ ആന വിരണ്ടോടി. കൊല്ലം ചിറക്കരയിലാണ് സംഭവം. ചിറക്കര ദേവീക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ചിറക്കര ദേവനാരായണനാണ് വിരണ്ടോടിയത്. മദ്യപിച്ചെത്തിയ യുവാവ് ആനയെ കടന്നുപിടിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ഒടുവിൽ ഉടമയുടെ വീട്ടിലെത്തിയാണ് ആന നിന്നത്. നൂറ് മീറ്ററോളം ഓടിയ ആനയെ തളച്ചു.

കഴിഞ്ഞ ദിവസം ചങ്ങരംകുളം ചിറവല്ലൂർ ചന്ദനക്കുടം നേർച്ചയ്‌ക്കിടെ ആന ഇടഞ്ഞിരുന്നു. ചിറവല്ലൂർ സെന്ററിൽ വച്ചായിരുന്നു സംഭവം. നേർച്ചയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കാഴ്ച വരവിനിടയിലാണ് ആന ഇടഞ്ഞത്. ആനപ്പുറത്ത് നിന്നും വീണ് ഒരാൾക്ക് നിസാര പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് പുള്ളൂട്ട് കണ്ണൻ എന്ന ആന ഇടഞ്ഞത്. പുറത്തുണ്ടായിരുന്ന മൂന്നുപേരെയും ആന കുടഞ്ഞിട്ടു.

ഈ വീഴ്ചയിലാണ് ആനപ്പുറത്തിരുന്ന ഒരാൾക്ക് പരിക്കേറ്റത്. മറ്റ് രണ്ടുപേരും ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് നിരവധി ആളുകൾ സ്ഥലത്തുണ്ടായിരുന്നു. ആന റോഡിലൂടെ പരക്കം പാഞ്ഞതോടെ ആളുകൾ പരിഭ്രാന്തരായി. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് സമീപത്തെ പറമ്പിലേക്ക് ആന ഓടിക്കയറി. ഒരു മണിക്കൂറിന് ശേഷം ആനയെ പാപ്പാൻമാർ ചേർന്ന് സമീപത്തെ പറമ്പിൽ തളയ്‌ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker