26.3 C
Kottayam
Saturday, November 16, 2024
test1
test1

കലാപഭൂമിയായി സുഡാൻ ;56 പേർ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേർക്ക്‌ പരിക്ക് കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം പോലും നീക്കാനായിട്ടില്ല,ഭക്ഷണവും വെള്ളവുമില്ലാതെ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ

Must read

ഖാർത്തൂം :സഹായം അഭ്യർത്ഥിച്ച് സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം പോലും നീക്കാൻ കഴിഞ്ഞില്ലെന്നും ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണ് താനും മകളുമെന്നും ഇസബെല്ല പറഞ്ഞു. സർക്കാർ അടിയന്തര സഹായം നൽകണം എന്നും ഇവർ ആവശ്യപ്പെട്ടു. 

കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് സുഡാനിൽ കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. 48 വയസായിരുന്നു. സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. വിമുക്തഭടൻ കൂടിയാണ് കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്‍.

ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു. സുഡാനിന്‍റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ.

സൈന്യവും അർധസൈനിക വിഭാഗവുമായുള്ള ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ 56 പേർ കൊല്ലപ്പെട്ടു. അഞ്ഞുറോളം പേർക്ക്‌ പരിക്കേറ്റു. ഞായർ പുലർച്ചെ തലസ്ഥാനമായ ഖാർത്തൂമിൽ ഇരു വിഭാഗവും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. പ്രധാന വിമാനത്താവളമടക്കം  നിയന്ത്രണത്തിലാക്കിയെന്ന്‌ അവകാശപ്പെട്ട അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർ‌എസ്‌എഫ്) കേന്ദ്രങ്ങളിൽ സൈന്യം തുടർച്ചയായി വ്യോമാക്രമണം നടത്തി.

സംഘർഷം അവസാനിക്കുന്നതുവരെ വീടിന്‌ പുറത്തിറങ്ങരുതെന്ന്‌  ജനങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നൽകി. ഏറ്റുമുട്ടലിൽ ഖാർത്തൂമിലെ പല വീടുകളും ഭാഗികമായി തകർന്നു. റിയാദിലേക്ക് പുറപ്പെടാനിരിക്കെ സൗദി വിമാനത്തിന് ഖാര്‍ത്തൂമിൽ വച്ച്‌ വെടിയേറ്റു. ഇതോടെ പല രാജ്യങ്ങളും സുഡാനിലേക്കുള്ള സർവീസ്‌ നിർത്തി. റോഡ്‌ ഗതാഗതം പൂര്‍ണമായി നിലച്ചു.

നഗരത്തിൽ കലാപകാരികൾ നടത്തിയ വെടിവയ്‌പിൽ വൻ പുക ഉയർന്നു. യുഎൻ ഭക്ഷ്യ ഏജൻസിയിലെ മൂന്ന്‌ പേർ കൊല്ലപ്പെട്ടെന്ന്‌ യുഎൻ വ്യക്തമാക്കി. ഏജൻസി സുഡാനിൽ പ്രവർത്തനം താൽക്കാലികമായി നിർത്തി. അമേരിക്കയും ബ്രിട്ടനും ചൈനയുമടക്കമുള്ള  രാജ്യങ്ങൾ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രംഗത്തെത്തി. 

ഖാർത്തൂം നഗരത്തിൽ ആയുധമേന്തി കലാപകാരികൾ എത്തിയതോടെ ആളുകൾ ചിതറിയോടി. സംഘർഷത്തിനു പിന്നാലെ പ്രദേശമാകെ കനത്ത പുക പടർന്നു. റിയാദിലേക്കു പുറപ്പെടാനിരിക്കെ ഖാർത്തൂം വിമാനത്താവളത്തിൽവച്ച് സൗദി വിമാനത്തിന് വെടിയേറ്റെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി. ഇതോടെ ഒട്ടേറെ വിമാനക്കമ്പനികൾ സുഡാനിലേക്കുള്ള സർവീസുകൾ നിർത്തി.

2021 ഒക്ടോബറിലെ അട്ടിമറിക്കു പിന്നാലെ സുഡാനിലെ ഭരണം നിയന്ത്രിക്കുന്നത് സൈനിക ജനറൽമാരുടെ കൗൺസിലാണ്. ഇതിൽ പ്രധാനപ്പെട്ട രണ്ടു ജനറൽമാരുടെ അഭിപ്രായ വ്യത്യാസമാണ് സുഡാനിലെ നിലവിലെ സംഘർഷത്തിനു കാരണം. സൈന്യത്തലവനും നിലവിൽ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുകയും ചെയ്യുന്ന ജനറൽ അബ്ദൽ ഫത്താ അൽ–ബുർഹാനും, ആർഎസ്എഫിന്റെ തലവനും ബുർഹാന്റെ ഡപ്യൂട്ടിയുമായ ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയും (ഹെമെഡ്റ്റി) തമ്മിലാണു പ്രശ്നങ്ങൾ.

ഒരു ലക്ഷത്തോളം വരുന്ന ആർഎസ്എഫ് ഭടൻമാരെ സൈന്യത്തിലേക്കു ചേർക്കാനുള്ള പദ്ധതിയെച്ചൊല്ലിയാണു കലാപം. അങ്ങനെ ചേർക്കുന്നതോടെ നിലവിൽവരുന്ന പുതിയ സേനയെ ആരു നയിക്കുമെന്ന ചോദ്യവും ഉയർന്നു. ആർഎസ്എഫ് സേനയെ രാജ്യവ്യാപകമായി പുനർവിന്യസിച്ചത് സൈന്യം ഭീഷണിയായാണു കണ്ടത്. ചർച്ചകളിലൂടെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. സംഘർഷമുണ്ടായ ശനിയാഴ്ച ആദ്യം ആക്രമണത്തിന് തുടക്കമിട്ടത് ആരെന്ന് വ്യക്തമല്ല. ഇരുപക്ഷവും നിർദാക്ഷിണ്യം പോരടിക്കുകയാണ് സുഡാനിൽ.

2013ലാണ് ആർഎസ്എഫ് രൂപീകൃതമാകുന്നത്. യെമനിലെയും സിറിയയിലെയും ആഭ്യന്തര പ്രശ്നങ്ങളിലുൾപ്പെടെ ഇടപെട്ടിട്ടുള്ള ആർഎസ്എഫ് സുഡാന്റെ ചില സ്വർണഖനികളുടെ നിയന്ത്രണവും ഏറ്റെടുത്തു. 2019 ജൂണിൽ പ്രതിഷേധിച്ച 120 പേരെ കൂട്ടക്കൊല ചെയ്തത് ഉൾപ്പെടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ ആർഎസ്എഫ് നടത്തിയിട്ടുണ്ട്.


ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആശുപത്രിയിൽ വൻതീപിടുത്തം; 10 നവജാത ശിശുക്കൾ മരിച്ചു; 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം; ദുരന്തം യുപിയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്....

ദക്ഷിണാഫ്രിക്കയെ തകർത്തു, പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ! സഞ്ജു-തിലക് വെടിക്കെട്ടിന് പിന്നാലെ എറിഞ്ഞൊതുക്കി ബൗളർമാർ

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തിലക് വര്‍മ (120), സഞ്ജു...

വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി! സഞ്ജുവിനും തിലകിനും സെഞ്ചുറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണും (109) തിലക് വര്‍മയും (120) സെഞ്ചുറി നേടിയ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്....

‘ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ല, ഇപിയെ പാർട്ടി വിശ്വസിക്കുന്നു’; ഇപിയ്ക്ക് പിന്തുണയുമായി സിപിഎം

തിരുവനന്തപുരം: ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡിസി ബുക്സുമായി ഇപി കരാർ ഉണ്ടാക്കിയിട്ടില്ല. താൻ എഴുതിയതല്ലെന്ന് ജയരാജൻ തന്നെ പറഞ്ഞു. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു....

കേരളം ഇന്ത്യയ്ക്ക് പുറത്തോ? കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.