ന്നക്കനാൽ (ഇടുക്കി) : ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി. വിക്രം എന്ന കുങ്കി ആനയാണ് ആദ്യം എത്തിയത്. ചിന്നക്കനാല്‍ സിമൻറ് പാലത്തിന് സമീപം റേഷന്‍ കടയക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി ആനയെ അവിടേക്ക് ആകര്‍ഷിച്ച് കൊണ്ടു വന്ന് പിടികൂടാനാണ് വനം വകുപ്പിൻറെ പദ്ധതി. ആനയെ സുരക്ഷിതമായി ലോറിയിൽ നിന്ന് പുറത്തിറക്കി. താത്കാലിക സംവിധാന്തതിലായിരിക്കും ദൗത്യം പൂർത്തിയാകുന്ന വരെ ആനയെ സൂക്ഷിക്കുക. ഇടയ്ക്കിടയ്ക്ക് ചെറിയ തോതിലുള്ള വിശ്രമമെല്ലാം നൽകിയാണ് ഇവിടെ എത്തിച്ചത്. യാത്രയുടെ ക്ഷീണം മാറി അവിടുത്തെ കാലാവസ്ഥയുമായി ഇണങ്ങാൻ കുറച്ച് സമയമെടുക്കും.
14 മണിക്കൂർ യാത്ര ചെയ്‌തെങ്കിലും വിക്രമിന് കാര്യമായ ക്ഷീണം ഒന്നും ഇല്ലെന്ന് അരിക്കൊമ്പനെ പിടിക്കാനുള്ള കുംകിയാനകളിൽ ഒന്നായ വിക്രമിനോടൊപ്പം എത്തിയ വനം വകുപ്പ് അസിസ്റ്റന്റ് വെറ്റിനറീ ഓഫീസർ ഡോ അജേഷ് പറഞ്ഞു. ആനക്ക് ഇന്ന് വിശ്രമം ആയിരിക്കും. ഇത്തവണ അരിക്കൊമ്പനെ പിടിക്കാൻ കഴിയും എന്നാണ് വിശ്വാസം എന്നും ഡോ അജേഷ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് വിക്രം എന്ന കുങ്കി ആന വയനാട്ടിൽ നിന്നും പുറപ്പെട്ടത്. വരും ദിവസങ്ങളിലായി മറ്റ് മൂന്ന് കുങ്കിയാനുകളും 26 അംഗ ദൗത്യ സംഘവും ഇടുക്കിയിലെത്തും.
ചിന്നക്കനാല്‍ സിമൻറ് പാലത്തിന് സമീപം റേഷന്‍ കടയക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി ആനയെ അവിടേക്ക് ആകര്‍ഷിച്ച് കൊണ്ടു വന്ന് പിടികൂടാനാണ് വനംവകുപ്പിൻറെ പദ്ധതി. ഇവിടെ അരിയും അനുബന്ധ സാധനങ്ങളും സൂക്ഷിക്കും. ഭക്ഷണം പാകം ചെയ്യുന്നത് ഉള്‍പ്പടെ, ആള്‍ താമസം ഉണ്ടെന്ന് തോന്നിയ്ക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കും. ആനയെ പിടികൂടുന്നതിനു മുന്നോടിയായുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം മാർച്ച് 21ന് ദേവികുളത്ത് നടക്കും. മാർച്ച് 25നെ ആനയെ മയക്കു വെടി വെച്ച് പിടികൂടുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.