EntertainmentKeralaNews

ഈ വേര്‍പിരിയലില്‍ എനിക്ക് എന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഒരു പിന്തുണയും ലഭിക്കുന്നില്ല എന്നതാണ് സത്യം; വിവാഹമോചനത്തെ കുറിച്ച് വിജയ് യേശുദാസ്

കൊച്ചി:മലയാളികളുടെ സ്വകാര്യ അഹങ്കാരം, ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകന്‍ എന്നതില്‍ നിന്നും സ്വന്തമായൊരു പേര് ഉണ്ടാക്കി എടുത്ത ആളാണ് വിജയ് യേശുദാസ്. അദ്ദേഹം ഇന്ന് ഇന്ത്യ അറിയുന്ന ആരാധിക്കുന്ന പ്രശസ്ത ഗായകനും അതുപോലെ ഒരു നടനുമാണ്. യേശുദാസിനെ സ്‌നേഹിക്കുന്ന പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും എല്ലാവരും സ്‌നേഹിക്കുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

എന്നാല്‍ അടുത്തിടെ വിജയ് യേശുദാസ് വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തയാണ് പുറത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഒരു പരപിടായില്‍ പങ്കെടുക്കവെ തന്റെ വിവാഹ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചു എന്നാണ് വിജയ് യേശുദാസ് തുറന്ന് പറയുന്നത്. ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഈ കാര്യം തുറന്ന് പറഞ്ഞിരുന്നത്. തമിഴ് നടന്‍ ധനുഷുമായി വളരെ അടുത്ത സൗഹൃദമാണ് വിജയ്ക്ക് ഉള്ളത്. ആ സൗഹൃദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് യേശുദാസ് ഭാര്യ ദര്‍ശനയെക്കുറിച്ച് സൂചിപ്പിച്ചത്.

ധനുഷും വിജയ്‌യും ക്ലാസ്‌മേറ്റ്‌സായിരുന്നോ എന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിനായിരുന്നു വിവാഹജീവിതത്തെക്കുറിച്ച് വിജയ് യേശുദാസ് മനസ്സു തുറന്നത്. എന്റെയും ധനുഷിന്റെയും ഭാര്യമാര്‍ തമ്മിലുള്ള സൗഹൃദമാണ് ഞങ്ങളെ അടുപ്പിച്ചതെന്ന് വിജയ് പറയുന്നു. ‘ഇപ്പോള്‍ ആ ബന്ധമൊക്കെ ഏതു വഴിയ്ക്കായി എന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. ഇപ്പോള്‍ പരാജയത്തില്‍ എത്തി നില്‍ക്കുകയാണ് ആ ജീവിതം. എന്റെ വിവാഹ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. അത് എന്റെ വ്യക്തി ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്.

മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു. പക്ഷെ ഞങ്ങളുടെ ഈ വേര്‍പിരിയലില്‍ എനിക്ക് എന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഒരു പിന്തുണയും ലഭിക്കുന്നില്ല എന്നതാണ് സത്യം. അവര്‍ അതിനെ വളരെ സെന്‍സിറ്റീവായിട്ടാണ് കാണുന്നത്.

അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെതന്നെയാണ് ഈ കാര്യം ഇപ്പോഴും ഇങ്ങനെ വളരെ ഹിഡണായി മുന്നോട്ടു പോവുന്നത്. പക്ഷെ, ഇത്തരം തീരുമാനങ്ങള്‍ എന്നിലെ കലാകാരനെ വളര്‍ത്തിയിട്ടേ ഉള്ളൂ എന്നാണ് അനുഭവം. ചിലപ്പോഴൊക്കെ തളര്‍ന്നിട്ടുണ്ട്, എങ്കിലും അതില്‍നിന്ന് പുനരുജ്ജീവിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നുവെന്നും താരം പറഞ്ഞു.

ഗോസിപ്പുകള്‍ ഏറെ ഉണ്ടായിരുന്നു യെങ്കിലും വിജയ് ഇതുവരെ അതിനോടൊന്നും ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായാണ് വിജയ് തന്റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുന്നത്. 2002ല്‍ ഒരു പ്രണയദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്‌യും ദര്‍ശനയും കണ്ടുമുട്ടിയത്.

അച്ഛന്‍ യേശുദാസിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു ദര്‍ശനയുടെ അമ്മയും അച്ഛനുമെല്ലാം. അങ്ങനെ ആ പരിചയം പിന്നീട് പ്രണയമായി മാറുകയും. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരാകുകയും ആയിരുന്നു. ഇവരുടെ മകള്‍ അമേയയും കുടുംബത്തിലെ പുതിയ കുട്ടി പാട്ടുകാരിയായി കഴിവ് തെളിയിച്ചിരുന്നു.

ഏവരെയും ഞെട്ടിച്ച മറ്റൊരു വേര്‍പിരിയാന്‍ ആയിരുന്നു ധനുഷും ഐഷ്വര്യ രജനികാന്തിന്റെയും. ഒരു ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടുകൊണ്ടാണ് വേര്‍പിരിയാന്‍ പുറംലോകത്തെ അറിയിച്ചത്. പതിനെട്ട് വര്‍ഷങ്ങള്‍ ഞങ്ങള്‍ സുഹൃ,ത്തുക്കളായും ദമ്പതി,കളായും മാതാപിതാക്കളായും പരസ്പരം വഴികാട്ടികളായും കഴിഞ്ഞു. ഞങ്ങളുടെ ഉയര്‍ച്ചയുടെയും പരസ്പരം മനസ്സിലാക്കുന്നതിന്റെയും പൊരുത്തപ്പെടലിന്റെയും യാത്രയായിരുന്നു അത്.

പക്ഷെ ഇന്ന് അത് വേര്‍പിരിയലില്‍ എത്തി നില്‍ക്കുകയാണ് ഞങ്ങള്‍. ഞാനും ഐശ്വര്യയും ദാമ്പത്യ ജീവിതം അവസാനിപ്പിയ്ക്കാനും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസ്സിലാക്കാനുള്ള സമയമെടുക്കാനും തീരുമാനിച്ചു എന്നാണ് ഇവര്‍ ഇരുവരും കുറിച്ചിരുന്നത്. അതുമാത്രമല്ല ധനുഷും വിജയ്യും അവരുടെ കുടുംബങ്ങളും തമ്മില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.

പറഞ്ഞത് പോലെ തന്നെ മക്കള്‍ക്ക് വേണ്ടി ഇരു കുടുംബങ്ങളും ഒരുമിച്ച് ചേര്‍ന്ന സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങളും അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ധനുഷിന്റേയും വിജയിയുടേയും മക്കളേയും ഫോട്ടോയില്‍ കാണാം. ധനുഷിന്റെ മൂത്ത മകന്‍ സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ എന്ന ബാഡ്ജ് ധരിച്ച് നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. യാത്ര, ലിംഗ എന്നിങ്ങനെയാണ് മക്കള്‍ക്ക് ധനുഷ് പേര് നല്‍കിയിരിക്കുന്നത്. അമേയ, അവ്യാന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് വിജയി യേശുദാസിനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker