മുംബൈ: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പേടിഎം പേമെന്റ്‌സ് ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ രാജിവെച്ചു. തുടര്‍ച്ചയായ ചട്ടലംഘനം ചൂണ്ടിക്കാണ്ടി റിസര്‍വ് ബാങ്ക് പേടിഎം പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.
മാര്‍ച്ച് 15-ന് ശേഷം വാലറ്റിലും അക്കൗണ്ടുകളിലും പേടിഎം പേമെന്റ് ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കണമെന്നാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത്. വിജയ് ശേഖര്‍ ശര്‍മയുടെ രാജിക്കൊപ്പം തന്നെ പേടിഎം പേമെന്റ്‌സ് ബാങ്ക് ബോര്‍ഡ് ഡയറക്ടര്‍മാരെ പുനഃസംഘടിപ്പിച്ചിട്ടുണ്ട്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധറിനേയും വിരമിച്ച ഐ.എ.എസ്. ഓഫീസര്‍ ദേബേന്ദ്രനാഥ് സാരംഗിയേയും, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗിനേയും മറ്റൊരു മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രജ്‌നി സേക്രി സിബലിനേയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.
പുതിയ ചെയര്‍മാനെ നിയമിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് അറിയിച്ചു. പേടിഎം പേമെന്റ്‌സ് ബാങ്കില്‍ വിജയ് ശേഖര്‍ ശര്‍മയക്ക് 51 ശതമാനവും വണ്‍ 97 കമ്മ്യൂണിക്കേഷന് 49 ശതമാനവും ഓഹരിയാണുള്ളത്.