ഒറ്റ സെല്‍ഫി,ബി.ജെ.പിയെ ഞെട്ടിച്ച് വിജയ്
ചെന്നൈ: തന്റെ കാരവാനിന് മുകളില്‍ കയറി നിന്ന് ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത തമിഴ് സൂപ്പര്‍ താരം വിജയിയുടെ ചിത്രം വൈറലാകുന്നു. താരത്തിനെതിരെ ബിജെപിയുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ സെല്‍ഫി മിനിറ്റ് വച്ച് വൈറലായിരിക്കുന്നത്. ഇതിലൂടെ താരം നിശബ്ദമായ പ്രതികാരം നിറവേറ്റുകയാണ് എന്നാണ് ചിലരുടെ വാദം. മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിനായി എത്തിയപ്പോഴാണ് വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തത്. ഈ പിന്തുണയാണ് തന്റെ വിജയമെന്ന് പറയാതെ പറയുന്ന സെല്‍ഫിയായിരുന്നു അത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ സിനിമയുടെ നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്തെ സൈറ്റിലാണ് താരമുള്ളത്. നിശ്ചയിച്ച പ്രകാരം ചിത്രീകരണം നടന്നില്ലെങ്കില്‍ നിര്‍മാതാവിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കാണിച്ച് ആദായ നികുതി വകുപ്പിന്റെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ താരം കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ഹാജരാകാമെന്നു കാണിച്ച് വിജയുടെ അഭിഭാഷകന്‍ കത്ത് നല്‍കി. മൂന്നു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നടപടി.
വിജയിന്റെ ചെന്നൈ പനയൂരിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ ആധാരങ്ങളും നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത രേഖകളിലെ ആസ്തികള്‍ക്ക് നിലവിലെ വിപണി മൂല്യം കണക്കാക്കി നികുതി അടച്ചിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്.ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്.