രജനിയെ പിന്നിലാക്കി വിജയ് യുടെ തേരോട്ടം, കേരള ബോക്സ് ഓഫീസിൽ ചരിത്രനോട്ടം
കൊച്ചി:ദളപതി വിജയ്‍യുടെ ലിയോയുടെ കളക്ഷൻ റെക്കോര്‍ഡുകളുടെ തുടക്കം കേരളത്തില്‍ നിന്നായിരുന്നു. വിജയ്‍ക്ക് നിരവധി ആരാധകരുണ്ടെന്നതിനു പുറമേ സംവിധായകൻ ലോകേഷ് കനകരാജിനുള്ള സ്വീകാര്യതയും ലിയോയ്‍ക്ക് കേരളത്തില്‍ വലിയ ഹൈപ്പ് നല്‍കിയിരുന്നു.
കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ റെക്കോര്‍ഡ് നേടിയായിരുന്നു ദളപതി വിജയ്‍യുടെ ലിയോയുടെ തുടക്കം തന്നെ. ഇപ്പോഴിതാ മറ്റൊരു വമ്പൻ കേരള കളക്ഷൻ റെക്കോര്‍ഡും ലിയോ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
ലിയോയുടെ റിലീസിനു മുന്നേ തന്നെ കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും മറികടക്കും എന്ന് ആരാധകര്‍ പ്രവചിച്ചിരുന്നു. രജനികാന്ത് നായകനായി ഹിറ്റായ ജയിലറിന്റെ കളക്ഷൻ റെക്കോര്‍ഡ് തിരുത്താൻ ലിയോയ്‍ക്ക് ആകില്ലെന്ന് ചിലര്‍ മറുവാദം ഉന്നയിച്ചു. എന്നാല്‍ വിജയ്‍യുടെ ആരാധകര്‍ പ്രതീക്ഷിച്ചതു തന്നെയായിരുന്നു ഫലം. രജനികാന്തിന് ജയിലറിനെ പിന്നിലാക്കി ലിയോ കളക്ഷനില്‍ കേരള ബോക്സ് ഓഫീസിലെ തമിഴ് സിനിമകളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
രജനികാന്തിന്റെ ജയിലര്‍ കേരളത്തില്‍ 57.70 കോടി രൂപയായിരുന്നു ആകെ നേടിയത്. എന്നാല്‍ ഇന്നത്തോടെ ലിയോ 58 കോടി രൂപയോളം നേടി കേരള ബോക്സ് ഓഫീസില്‍ ആകെ ഗ്രോസില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. വേഗത്തില്‍ കേരളത്തില്‍ നിന്ന് 50 കോടി നേട്ടം എന്ന റെക്കോര്‍ഡ് നേരത്തെ ലിയോ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഗള്‍ഫിലും ദളപതി വിജയ്‍യുടെ ലിയോയ കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ചിട്ടുണ്ട്.
കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും ലിയോ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കിയിരുന്നു. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷൻ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. നന്ദമുരി ബാലകൃഷ്‍ണയുടെ ഭഗവന്ത് കേസരിയെന്ന ചിത്രത്തിനൊപ്പമാണ് റിലീസ് ചെയ്‍തെങ്കിലും വിജയ്‍യുടെ ലിയോയ്‍ക്കും വൻ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.