കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
പീഡന പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് നടൻ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. ഇരു കേസുകളിലും വിജയ് ബാബുവിന്റെ അറസ്റ്റ് ഇന്നുവരെ ഹൈക്കോടതി തടഞ്ഞിരുന്നു.
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. പീഡനം നടന്നിട്ടില്ല, ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിൽ. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നുമാണ് നടന്റെ വാദം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News