ആലുവ: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രിയും കളമശേരി എം.എല്‍.എയുമായ ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ്.
പാലം പണിയുമായി ബന്ധപ്പെട്ട് കരാറുകാരന് മുന്‍കൂറായി പണം നല്‍കിയതില്‍ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് കേസിലെ നാലാം പ്രതിയും പി.ഡബ്ല്യു.ഡി മുന്‍ സെക്രട്ടറിയുമായ ടി.ഒ സൂരജ് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞിലേക്ക് അന്വേഷണസംഘം തിരിഞ്ഞത്.
കമ്ബനികള്‍ക്ക് മുന്‍കൂറായി പണം നല്‍കാനുള്ള മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന ഇബ്രാഹിംകുഞ്ഞിന്റെ വാദം വിജിലന്‍സ് തള്ളിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News