‘ഞാന്‍ ഗര്‍ഭിണിയല്ല, എനിക്കുള്ളത് ആലില വയറല്ല, അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്; ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വിദ്യാ ബാലന്‍
ബോളിവുഡില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് വിദ്യാ ബാലന്‍. ഒരുപക്ഷെ തടിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയ താരവും വിദ്യാ ബാലന്‍ തന്നെയാണ്. ഇപ്പോഴിതാ താന്‍ ഗര്‍ഭിണി ആണെന്ന വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
താന്‍ ഗര്‍ഭിണി അല്ലെന്നും തനിക്കുള്ളത് ആലില വയറല്ലെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. ‘ഞാന്‍ ഗര്‍ഭിണിയല്ല. എനിക്കുള്ളത് ആലില വയറല്ല. അത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. ഞാന്‍ ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുമ്പോഴാണ് നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് പറയുന്നത്. അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്. അങ്ങനെയെങ്കില്‍ എന്നോട് ക്ഷമിക്കണം. കാരണം അക്കാര്യത്തില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല’ എന്നാണ് വിദ്യാ ബാലന്‍ പ്രതികരിച്ചത്.
ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കിയ മിഷന്‍ മംഗളാണ് വിദ്യാ ബാലന്റെ ഏറ്റവും പുതിയ ചിത്രം. ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയുടെ ജീവിതം പറയുന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.