CrimeKeralaNews

സ്ത്രീകളുടെ വീഡിയോ എടുത്തു, ഭീഷണിയും അധിക്ഷേപിക്കലും, ജെസിബിയുടെ ചില്ല് തകർത്തു, പത്തനംതിട്ടയിൽ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: സർക്കാർ അനുമതിയോടെ വീട് നിർമ്മാണത്തിന് ഭൂമി നിരപ്പാക്കാൻ ആരംഭിച്ച കുടുംബത്തെ ആക്രമിക്കുകയും സ്ത്രീകളുടെ വീഡിയോ എടുക്കുകയും ചെയ്ത രണ്ട് പേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.

നിയമപരമായി എല്ലാ അനുമതിയും നേടി വീട് പണിയുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഭൂമി നിരപ്പാക്കിക്കൊണ്ടിരുന്ന വസ്തുവിൽ അതിക്രമിച്ചുയറി ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്ത കേസിലാണ് പെരിങ്ങനാട് മേലൂട് പതിനാലാം മൈൽ ഷൈജു ഭവനിൽ സുധീഷ് (36), പെരിങ്ങനാട് അമ്മകണ്ടകര തൃച്ചേന്ദ മംഗലം ഗോകുലം വീട്ടിൽ സതീഷ് കുമാർ(45) എന്നിവരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

അടൂർ കരുവാറ്റ പ്ലാംവിളയിൽ വീട്ടിൽ രാജുവിന്റെയും ഭാര്യ ആലീസിന്റെയും ഉടമസ്ഥയിലുള്ള വസ്തുവിൽ വീട് നിർമാണത്തിനായി നിയമപരമായ അനുമതി വാങ്ങി വസ്തു നിരപ്പാക്കി കൊണ്ടിരിക്കെയാണ് പ്രതികൾ വസ്തുവിൽ അതിക്രമിച്ച് കയറി വീടുhണിയുടെ അനുമതി രേഖകൾ ചോദിക്കുകയും, പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ചെയ്തത്. അസഭ്യം വിളിക്കുകയും, സ്ത്രീകളുടെ വീഡിയോ എടുക്കുകയും, കല്ലെടുത്ത് എറിഞ്ഞ് ജെസിബിയുടെ ഗ്ലാസുകൾ തകർക്കുകയും ചെയ്തു.

ചോദ്യംചെയ്തപ്പോൾ രാജുവിനെയും, ആലീസിനെയും, മകൾ അക്സയെയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇവർ സംഭവം പോലീസിൽ അറിയിച്ചതിനെ തുടർന്ന് അടൂർ പോലീസെത്തി ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം അടൂരിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിഭഗങ്ങൾ തമ്മിൽ ആരംഭിച്ച തർക്കമാണ് അമ്മ കൊല്ലപ്പെടുകയും കാപ്പ കേസിൽ പ്രതിയായ മക്കൾ ജയിലിൽ പോകുകയും ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button