CrimeNationalNews

വനിതാ ഡോക്ടറുടെ സ്കൂട്ടറിന്റെ ടയർ പഞ്ചറാക്കിയ സംഘം രക്ഷകരായി അടുത്തുകൂടി ബലാത്സഗം ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ തീ കൊളുത്തി വലിച്ചെറിഞ്ഞു, പുറത്തു വരുന്നത് ഞെട്ടിയ്ക്കുന്ന കഥകൾ

ഹൈദരാബാദ്: തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയെ കൂട്ടമാനംഭംഗപ്പെടുത്തി തീകൊളുത്തി കൊലപ്പെടുത്തിയ കുറ്റകൃത്യത്തിൽ നടന്നത് സമാനതകളില്ലാത്ത വിധം ക്രൂരമായ സംഭവങ്ങൾ. മൃഗീയമായ കാെലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്. യുവതിയുടെ സ്‍കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട പ്രതികള്‍ പിന്നീട് സഹായിക്കാനെന്ന വ്യാജേന എത്തുകയായിരുന്നെന്ന് പൊലീസിന്റെ കണ്ടെത്തൽ. നവാബ്പേട്ടിലെ ക്ലിനിക്കില്‍ നിന്ന് മടങ്ങുകയായിരുന്നു യുവതി. വഴിയിലുളള ടോള്‍ഗേറ്റിനടുത്താണ് സ്കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നത്. ഒന്‍പതരയ്‍ക്ക് ഇവിടെയെത്തിയപ്പോള്‍ ടയര്‍ കേടായത് കണ്ടതോടെ നിരവധി ട്രക്ക് ഡ്രൈവര്‍മാര്‍ ഉണ്ടെന്നും തനിച്ച്‌ നില്‍ക്കാന്‍ പേടിയാകുന്നുവെന്നും സഹോദരിയെ വിളിച്ച്‌ പറഞ്ഞു.

ഇതിനിടെ സ്കൂട്ടര്‍ നന്നാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് രണ്ട് പേര്‍ എത്തി. സ്കൂട്ടറുമായി പോയവരെ കാത്തിരിക്കുന്നതിനിടെ മറ്റുള്ളവര്‍ യുവതിയെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.. തുടര്‍ന്ന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം സമീപത്തെ അടിപ്പാതയില്‍ വച്ച്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി. ട്രക്കുകള്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ റോഡിലൂടെ പോകുന്നവര്‍ സംഭവം അറിഞ്ഞില്ല. യുവതിയെ കാണാതായതോടെ കുടുംബം പരാതിയുമായ രാത്രി തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെയും സഹായികളായ മൂന്ന് യുവാക്കളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഹൈദരാബാദിലെ ഔട്ടര്‍ റിംഗ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്.70 ശതമാനത്തോളം കത്തിക്കരിഞ്ഞിരുന്നു. തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വികൃതമായ മൃതദേഹത്തില്‍ നിന്നു ലഭിച്ച ഗണപതിയുടെ ലോക്കറ്റാണു തിരിച്ചറിയാന്‍ ബന്ധുക്കളെ സഹായിച്ചത്.ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയാറുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്.

ഷാദ്‌നഗറിലെ വീട്ടില്‍നിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്കു പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോള്‍ ബുത്തിനു സമീപം നിര്‍ത്തിയിട്ട് ഡോക്ടറിനെ കാണാന്‍ പോയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ടോള്‍ ബുത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ യുവതിയുടെ സ്കൂട്ടര്‍ പാര്‍ക്കു ചെയ്തിരിക്കുന്നതും കാണാം.രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയര്‍ പഞ്ചറായ നിലയിലാണ് കാണുന്നത്. രാത്രി 9.15ന് സഹോദരിയുമായി യുവതി ഫോണില്‍ സംസാരിച്ചിരുന്നു.

ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്നു സമീപത്തുള്ള ഒരാള്‍ പറയുന്നതു ഫോണ്‍ സംഭാഷണത്തില്‍ കേട്ടിരുന്നുവെന്ന് സഹോദരി മൊഴി നല്‍കി. സമീപത്തു നിര്‍ത്തിയിട്ടിരിക്കുന്ന ലോഡ് നിറച്ച ട്രക്കുകളും അപരിചിതരായ പുരുഷന്‍മാരും തന്നെ ഭയപ്പെടുത്തുന്നെന്നും യുവതി സഹോദരിയോട് പറഞ്ഞു.അടുത്തുള്ള ടോള്‍ ഗേറ്റില്‍ പോയി കാത്തിരിക്കാന്‍ യുവതിയെ സഹോദരി ഉപദേശിച്ചു. അപരിചിതമായ സ്ഥലത്തു തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച്‌ വീട്ടിലെത്താന്‍ നിര്‍ദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു.

 

കുറച്ചു സമയത്തിനു ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു.എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോള്‍ ബൂത്തില്‍ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സഹോദരി ഉടനെ വിവരം ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് പരാതി നല്‍കാനായി ആര്‍ജിഐഎ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ലെന്നു പറഞ്ഞ് ഷംസാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പുലര്‍ച്ചെ നാലോടെയാണ് കോണ്‍സ്റ്റബിള്‍മാരെ അയച്ച്‌ അന്വേഷണം തുടങ്ങിയതെന്നും പൊലീസ് കൃത്യസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കളും ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker