അങ്കാറ: തുര്‍ക്കിയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കൊവിഡ്- 19 ബാധിച്ചവരാണ് മരിച്ചത്. 56നും 85നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഏഴ് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
തെക്കുകിഴക്കന്‍ ഗാസിയാന്‍തേപ് പ്രവിശ്യയിലെ ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. സങ്കോ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഐ സി യുവിലെ ഓക്‌സിജന്‍ മെഷീന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും അടക്കം അമ്പതിലേറെ പേര്‍ക്ക് പരുക്കുണ്ട്. തീപ്പിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് രോഗികളെ മാറ്റുമ്പോഴാണ് ഇവര്‍ക്ക് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News