FeaturedHome-bannerKeralaNews
വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

തൃശ്ശൂര്‍: കൊടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നാലുപേരെ ഗുരുതര പരിക്കുകളോടെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേളാങ്കണ്ണി – ചങ്ങനാശ്ശേരി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ദേശീയ പാതയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ലോറിക്ക് പിന്നിലിടിച്ച കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ മറ്റൊരു ലോറിയിടിച്ചു. പരിക്കേറ്റ എട്ട് പേരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ ബസ്സിലെ കണ്ടക്ടര്‍ ഈ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News