Home-bannerKeralaNews
വാഹന പരിശോധനയ്ക്കിടെ ബൈക്ക് പോലീസ് ചൂരൽ കൊണ്ട് എറിഞ്ഞിട്ടു,യുവാവിന് ഗുരുതര പരുക്ക്
കടയ്ക്കൽ: കാഞ്ഞിരത്തുംമൂട്ടിൽ വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ വന്ന ബൈക്ക് പോലീസ് ചൂരൽ കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികനായ കിഴക്കുഭാഗം സ്വദേശി സിദ്ദിഖിന് (19) ഗുരുതമായി പരുക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധം. അമിത വേഗതയിൽ വന്ന ബൈക്ക് യാത്രക്കാരൻ വളവിൽ പെട്ടെന്ന് പോലീസിനെ കാണുകയും പോലീസ് റോഡിലേക്ക് ചാടി ഇറങ്ങുകയും ചെയ്തു തുടർന്നാണ് ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്നുവന്ന ഇന്നോവ കാറിൽ ഇടിച്ചു റോഡിലേക്ക് തെറിച്ചു വീണതു. വീഴ്ചയിൽ ഇയാളുടെ തലയ്ക്ക് ആണ് പരുക്ക്. പോലീസ് ചൂരൽ കൊണ്ട് ഇയാളെ എറിഞ്ഞു വീഴ്ത്തി എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മണിക്കൂറുകളായി റോഡിൽ വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News