KeralaNews

തിങ്കളാഴ്ച മുതല്‍ ഇടുക്കിയില്‍ യാത്രാ വാഹനങ്ങള്‍ക്ക് അക്ക നിയന്ത്രണം

ഇടുക്കി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ തിങ്കളാഴ്ച മുതല്‍വാഹന പരിശോധന ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു. തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ഇരട്ട അക്ക വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാവൂ. ഞായര്‍ ബാധകമല്ല. വാഹനങ്ങളില്‍ കൊവിഡ് ചട്ടപ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള യാത്രക്കാര്‍ മാത്രമേ പാടുള്ളൂ. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിയിരിക്കണം.

അവശ്യവിഭാഗങ്ങളായി നിശ്ചയിച്ചിട്ടുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ബാധകമല്ല. അതേപോലെ ഇളവുകളുടെ പരിധിയില്‍ വരുന്ന നിര്‍മാണരംഗത്തെ ആവശ്യത്തിനായി ഓടുന്ന വാഹനങ്ങളെയും ചരക്കു വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വനിതകള്‍, ഒറ്റയ്ക്കോ ആശ്രിതര്‍ക്കൊപ്പമോ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാര്‍, വനിതകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കും നിയന്ത്രണം ബാധകമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button