കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫോര്‍ത്ത് റിങ് റോഡിലുണ്ടായ അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരം. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറുമായി മറ്റൊരു കാര്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപോര്‍ട്ട്. പുലര്‍ച്ചെയായിരുന്നു സംഭവം.
ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജഹ്റ ഫയര്‍ സ്റ്റേഷനില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരുടെ സംഘത്തെ സ്ഥലത്തേക്ക് അയക്കുകയായിരുന്നുവെന്ന് അഗ്നിശമന സേനയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. അപകടത്തില്‍പെട്ട കാറുകളിലൊന്നില്‍ സ്വദേശി കുടുംബമാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News