പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും ജീവനക്കാര്‍ക്കും ‘ഫ്രം ഹോം’ പദ്ധതിയിലൂടെ തുന്നിയ വസ്ത്രങ്ങളുമായി വീണാ ജോര്‍ജ് എം.എല്‍.എ. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ വസ്ത്രങ്ങള്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം മാത്യു സാജന് കൈമാറി.
ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് ഉപയോഗിക്കാത്തതിനാല്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്നു. ഇതിനു പരിഹാരമായി വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആറന്മുള നിയോജക മണ്ഡലത്തിലെ സ്ത്രീകളെ കോര്‍ത്തിണക്കി ഫ്രം ഹോം പദ്ധതി പ്രകാരം വീടുകളില്‍ ഇരുന്ന് തുന്നിയ വസ്ത്രങ്ങളും ബെഡ് ഷീറ്റും ടൗവലും ഉള്‍പ്പെടെ സജ്ജമാക്കുകയായിരുന്നു. ഇങ്ങനെ തയാറാക്കിയ വസ്ത്രങ്ങളാണ് ആശുപത്രിയില്‍ എത്തിച്ചത്.
ചടങ്ങില്‍ ഡോ.ഗണേഷ്, സ്റ്റാഫ് സെക്രട്ടറി എം സി അജിത്കുമാര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സ്റ്റാഫ് നഴ്സ് മിനി, പിആര്‍ഒ അനു എന്നിവര്‍ പങ്കെടുത്തു.