KeralaNews

വട്ടിയൂര്‍ക്കാവില്‍ കോൺഗ്രസിന്റെ സ്ഥാനാര്‍ഥി നടി വീണ; പ്രഖ്യാപനം ഉടന്‍

കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആറിടങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നില്ല. ഇപ്പോഴിതാ വട്ടിയൂര്‍ക്കാവും കുണ്ടറയും ഉൾപ്പെടെയുള്ള അവശേഷിച്ച ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ ഉടൻ ‌ കോണ്‍ഗ്രസ് പ്രഖ്യാപിക്കും.

വട്ടിയൂര്‍ക്കാവില്‍ നടിയും അവതാരകയുമായ വീണ എസ് നായരും കുണ്ടറയില്‍ വിഷ്ണുനാഥും മത്സരിക്കും. നിലമ്ബൂരില്‍ വിവി പ്രകാശ്, തവനൂരില്‍ ഫിറോസ് കുന്നുംപറമ്ബില്‍, കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് എന്നിവര്‍ സ്ഥാനാര്‍ഥികളാവും.പ്രഖ്യാപനം ഉടനുണ്ടാകും. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മത്സരിക്കും. അതേസമയം പട്ടാമ്പി, ധര്‍മടം എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച്‌ തീരുമാനമായില്ല.

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്രയായി മത്സരിക്കാൻ ഒരുങ്ങുകയാണ്. അവരെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് യുഡിഎഫിൽ ചർച്ചനടക്കുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button