28.7 C
Kottayam
Saturday, September 28, 2024

കണ്ണു മറിയുന്നു,മയങ്ങിപ്പോവുകയാണ് എത്രയു വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് വിട്ടോ…. യാത്രയ്ക്കിടെ വാവസുരേഷ് പറഞ്ഞത്,കടിയേറ്റിട്ടും ധൈര്യം വിടാതെ മൂര്‍ഖനെ ടിന്നിലാക്കിയശേഷമാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്

Must read

കോട്ടയം: പിടികൂടിയ മൂര്‍ഖനെ ചാക്കില്‍ കയറ്റാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് വാവാ സുരേഷിന് പാമ്പുകടിയേറ്റത്.കടിയേറ്റിട്ടും പിന്‍മാറാതെ വാവാസുരേഷ് മൂര്‍ഖനെ പ്ലാസ്റ്റിക് ടിന്നിലാക്കിയശേഷമായിരുന്നു ആശുപത്രിയിലേക്ക് തിരിച്ചത്.യാത്രയ്ക്കിടെ അദ്ദേഹം തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. എന്റെ കണ്ണ് മറിയുന്നു,മയങ്ങിപ്പോവുകയാണ്,എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാര്‍ വിട്ടോ… ബോധം മറയുംമുമ്പ് സുരേഷ് പറഞ്ഞു.എത്രസമയം കൊണ്ട് ആശുപത്രിയിലെത്തുമെന്നും അദ്ദേഹം ഒപ്പമുള്ളവരോട് ചോദിച്ചുകൊണ്ടിരുന്നു.

വലതുകാലിലെ തുടയിലാണ് കടിയേറ്റത്.അല്‍പ്പസമയം തുടയില്‍ കടിച്ചുപിടിച്ചു.എന്നിട്ടും ആത്മസംമനം വിടാതെ പാമ്പിനെ പണിപ്പെട്ട് പിടിച്ചെടുത്തു. പിടിവിട്ടപ്പോള്‍ പാമ്പ് നിലത്തേക്കാണ് വീണത്.കാഴ്ചക്കാര്‍ നാലുപാടും ചിതറിയോടി.ധൈര്യം കൈവിടാതെ വാവാ സുരേഷ് മൂര്‍ഖനെ വീണ്ടും പിടികൂടി.ചാക്കിനുപകരം ടിന്‍കിട്ടുമോയെന്ന് നാട്ടുകാരോട് ചോദിച്ചു.ആരോ കൊടുത്ത ടിന്നില്‍ പാമ്പിനെയിട്ടശേഷം കാറില്‍ കയറി.

പിടികൂടിയ പാമ്പുമായി താന്‍ വന്ന കാറില്‍ തന്നെയായിരുന്നു വാവാ സുരേഷിന്റെ യാത്രഎന്നാല്‍ ഡ്രൈവര്‍ക്ക് വഴിയറിയാത്തതിനാല്‍ കുറിച്ചി പട്ടാശേരിയ്ക്ക് സമീപത്തുനിന്നും പിറകിലുണ്ടായിരുന്നു കാറിലാണ് ആശുപത്രിയിലേക്ക് പാഞ്ഞത്.ആന്റിവെനം കുത്തിയാല്‍ രക്ഷപ്പെടും,പേടിയ്ക്കാനില്ലെന്നും വാവ സുരേഷ് പറഞ്ഞു.പിന്നീടാണ് കണ്ണ് മറിഞ്ഞ് മയക്കത്തിലേക്ക് നീങ്ങിയത്.ഏറ്റവും അടുത്തുള്ള ആശുപത്രിയെന്ന് പറഞ്ഞതിനാല്‍ കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മന്ത്രി വി.എന്‍.വാസവന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

വാവാ സുരേഷിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലും നേരിയ പുരോഗതിയുണ്ട്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വാവാ സുരേഷുള്ളത്.ചികിത്സയ്ക്കായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.ചികിത്സ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week