KeralaNews

കൊവിഡിനെ പ്രതിരോധിക്കാന്‍ ഹോമിയോ മരുന്ന്! വി.കെ പ്രശാന്ത് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധക്കെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഹോമിയോ മരുന്ന് നിര്‍ദേശിച്ച വി.കെ. പ്രശാന്ത് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.

<p>ഹോമിയോ മെഡിക്കല്‍ കോളേജിന്റെയും ഹോമിയോപതി ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെയുള്ള സംരംഭമാണ് ഇതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ എം.എല്‍.എ വ്യക്തമാക്കുന്നു. മരുന്ന് ആവശ്യമുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുള്ളവര്‍ക്ക എംഎല്‍എയുടെ നേതൃത്വത്തില്‍ മരുന്ന് ലഭ്യമാക്കും എന്നാണ് പോസ്റ്റില്‍ പറയുന്നത്.</p>

<p>മരുന്ന് ആവശ്യമുള്ളവര്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ലിങ്കും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങളും ഉയരുകയാണ്. ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത കോവിഡ് 19 ന് എങ്ങനെയാണ് പ്രതിരോധ മരുന്ന് ഉണ്ടാക്കിയതെന്നും പോസ്റ്റിന് താഴെ ചോദ്യമുയരുന്നുണ്ട്.</p>

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വൈറസ് രോഗബാധയ്‌ക്കെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള Homoeo പ്രതിരോധമരുന്ന് ആവശ്യമുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുള്ളവര്‍ക്ക് MLA യുടെ നേതൃത്വത്തില്‍ മരുന്ന് ലഭ്യമാക്കുന്നു. Homoeo Medical College ഹോമിയോപ്പതി ഡിപ്പാര്‍ട്ടുമെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംരംഭം. താല്‍പര്യമുള്ള Res. Asson / സംഘടന താഴെ പറയുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക.
https://zfrmz.in/FFSSQMT5dbIhrQ94Mz0x

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker