KeralaNews

കാസര്‍ഗോട്ട് കൊവിഡ് 19 ബാധിതന്റെ പരിശോധനാ ഫലം നെഗറ്റീവെന്ന് വ്യജവാര്‍ത്ത പ്രചരിപ്പിച്ചു; ഉസ്താദ് അറസ്റ്റില്‍

കാസര്‍ഗോഡ്: കൊറോണ ബാധിച്ച രോഗിയുടെ സ്രവങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന വ്യാജപ്രചരണം നടത്തിയ ഉസ്താദിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോട് ഗോളിയടുക്ക പള്ളിയിലെ ഉസ്താദ് മുഹമ്മദ് അഷ്റഫാണ് പോലീസ് പിടിയിലായത്. വാട്ട്സ്ആപ്പ് ശബ്ദസന്ദേശത്തിലൂടെയാണ് ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്. സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ ബദിയടുക്ക പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിലവില്‍ കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നോയെന്ന് ഇന്ന് പുറത്തുവരുന്ന പരിശോധന ഫലത്തിലൂടെ അറിയാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുമാത്രം 75 സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇന്ന് വരാനിരിക്കുന്നത്. കൂടുതല്‍ ആളുകളില്‍ രോഗലക്ഷണങ്ങള്‍ കാണുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ 2736 പേര്‍ നിരീക്ഷണത്തിലാണ് . ഇതില്‍ ആശുപത്രികളില്‍ 85 പേരും മറ്റുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആറ് പേര്‍ക്കാണ് ഇന്നലെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44 ആയി.

ചന്ദ്രഗിരി, പുളിക്കൂര്‍, പുല്ലൂര്‍, കുഡ്‌ലു മേഖലയിലുള്ളവരാണ് രോഗികള്‍. ഇവരില്‍ ഒരു സ്ത്രീയും ബാക്കിയുള്ളവര്‍ പുരുഷന്മാരുമാണ്. ഇന്നലെ 99 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മുഴുവന്‍ പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button