KeralaNews

രക്ഷാപ്രവർത്തനത്തിന് സൈന്യം വരേണ്ട സാഹചര്യമില്ല, ജോലി കൃത്യമായി എൻ.ഡി.ആർ.എഫ് ചെയ്യുന്നുണ്ട്: കേന്ദ്രമന്ത്രി

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരിൽ കുന്നിടിഞ്ഞുവീണ് കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പടെയുള്ളവർ കുടുങ്ങിയ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി സൈന്യം വരേണ്ട സാഹചര്യമില്ലെന്ന് കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. എൻ.ഡി.ആർ.എഫ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും ദുരന്തത്തിൽ ഉൾപ്പെട്ടവർക്ക് കേന്ദ്രസർക്കാർ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ദുരന്തമുണ്ടായ അങ്കോലയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ലോറി ഡ്രൈവറായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ 100 മണിക്കൂർ പിന്നിട്ടു. മണ്ണ് നീക്കംചെയ്തുള്ള പരിശോധനയാണ് ഇപ്പോൾ തുടരുന്നത്. റഡാർ ഉപയോഗിച്ചുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു.

നേരത്തെ മൂന്നിടത്തുനിന്ന് റഡാറിൽ സിഗ്നൽ ലഭിച്ചിരുന്നു. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്. എഴുപതിലധികം പേരാണ് രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker