20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പാക്കേജിന്റെ അവസാന ദിവസത്തെ കേന്ദ്രത്തിന്റെ പ്രഖ്യാപനം സാധാരണക്കാര്‍ക്കായി
ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍നിന്നു രാജ്യത്തു കരകയറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെ പ്രഖ്യാപനം സാധാരണക്കാര്‍ക്കു വേണ്ടി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ഇവ
ഗ്രാമീണ-നഗര മേഖലകളുടെ ആരോഗ്യം, വിദ്യാഭ്യാസം
കമ്പനീസ് ആക്ട് ലളിതമാക്കല്‍
കോവിഡ് കാലത്തെ ബിസിനസ്
സംരംഭങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കല്‍
പൊതുമേഖല സ്ഥാപനങ്ങള്‍
സംസ്ഥാനങ്ങള്‍ക്കുള്ള പ്രഖ്യാപനം
ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍നിന്ന്:
കോവിഡ് കാരണമുള്ള കടബാധ്യതയില്‍പ്പെടുന്ന കമ്പനികള്‍ ഡിഫോള്‍ട്ട് വിഭാഗത്തില്‍ ഉള്‍പ്പെടില്ല. പുതിയ ഇന്‍സോള്‍വന്‍സി നടപടികളൊന്നും ഉണ്ടാകില്ല. ഒരു വര്‍ഷത്തേക്കാണ് ആനുകൂല്യം.
പഠനത്തിനായി 3 സ്വയം പ്രഭ ചാനലുകള്‍ നിലവിലുണ്ട്. അവയ്‌ക്കൊപ്പം 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 12 ചാനലുകള്‍ ലഭ്യമാക്കും.
പിഎം ഇ-വിദ്യ പദ്ധതി പ്രകാരം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കും
ആരോഗ്യമേഖലയില്‍ കേന്ദ്രം കൂടുതല്‍ തുക വകയിരുത്തും. രാജ്യത്തെ എല്ലാ ജില്ലകളിലും പകര്‍ച്ചവ്യാധി പരിചരണത്തിനായി പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കും. എല്ലാ ബ്ലോക്കുകളിലും പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ ഉറപ്പാക്കും.
തൊഴിലുറപ്പ് പദ്ധതിയിലേക്ക് അധികമായി 40,000 കോടി രൂപ അധികമായി ലഭ്യമാക്കും.
ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും പരിരക്ഷ ഉറപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്റെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ ആഹ്വാന പ്രകാരമാണ് തുടര്‍ പദ്ധതികളെല്ലാം.