‘ഉള്ളൊഴുക്ക്’;ഓസ്‌കാര്‍ ലൈബ്രറിയില്‍; ഉര്‍വശിയും പാര്‍വതിയും മത്സരിച്ച് അഭിനയിച്ച ചിത്രത്തിന് അഭിമാനനേട്ടം
കൊച്ചി:ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായെത്തി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ഉള്ളൊഴുക്ക്’ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായെത്തി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ഉള്ളൊഴുക്ക്’. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിന് അഭിമാനകരായ നേട്ടം സ്വന്തമായിരിക്കുകയാണ്. സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ(ഒസ്കർ) ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോൾ. സംവിധായകനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
1910-കൾ മുതലുള്ള ചലച്ചിത്ര സ്ക്രിപ്റ്റുകളുടെ ഒരു വലിയ ശേഖരം തന്നെ ലൈബ്രറിയിൽ ഉണ്ട്. 15,000-ലധികം തിരക്കഥകളാണ് നിലവിൽ ലൈബ്രറിയിലുള്ളത്. ഇത് ചലച്ചിത്ര വിദ്യാർത്ഥികൾ, എഴുത്തുകാർ, അഭിനേതാക്കൾ, എന്നിവർക്ക് റഫറൻസായി നൽകാറുണ്ട്. തമിഴ് ചിത്രങ്ങളായ രായൻ, പാർക്കിംഗ് എന്നിവയുടെ തിരക്കഥകൾ അടുത്തിടെ ലൈബ്രറിയിൽ ചേർത്തിരുന്നു.
ജൂൺ 21നാണ് ‘ഉള്ളൊഴുക്ക്’ തീയറ്ററിൽ റിലീസ് ചെയ്തിരുന്നത്. ലോസ് ആഞ്ചലസിൽ വച്ച് നടന്ന ചലച്ചിത്ര മേളയായ ഐഎഫ്എഫ്എൽഎയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീത നൽകിയത്. അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ്, വീണാ നായർ തുടങ്ങിയവർ ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു.
റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.