ഉല്ലാസുമായി സംസാരിച്ചത് പുലര്‍ച്ചെ ഒരു മണിയ്ക്ക്,ആ സമയത്ത് ഉല്ലാസ് ഭാര്യയെ ഫോണ്‍ ചെയ്തിരുന്നു,എല്ലാത്തിനും പിന്നില്‍ ഒറ്റക്കാര്യം,വെളിപ്പെടുത്തലുമായി അയല്‍വാസി
പത്തനംതിട്ട:കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഉല്ലാസിന്റെ പുതിയ വീട്ടിലാണ് താരത്തിന്റെ ഭാര്യ ആശയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അടുത്ത കാലത്തായിരുന്നു പുതിയ വീട് ഉല്ലാസ് വെച്ചത്. ഉടനെ തന്നെ കുടുംബത്തോടെ അവിടേക്ക് താമസം മാറുകയും ചെയ്തു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് വീടിന്റെ മുകളിലെ നിലയിൽ ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്
കുടുംബത്തില്‍ ഉല്ലാസിന് നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നുവെത്രെ. ഉല്ലാസിന്റെ താളം തെറ്റിയ ജീവിതമാണ് ആശയെ അലട്ടിയിരുന്നത്. ഇതിനെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. ജീവിതത്തിന്റെ പോക്ക് ശരിയല്ലെന്ന് പറഞ്ഞ് ആശ ഉല്ലാസിനെ ചോദ്യം ചെയ്തിരുന്നുവെന്നും, തുടര്‍ന്ന് വീട്ടില്‍ സ്ഥിരം വഴക്കായിരുന്നുവെന്നും ഇന്നലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഉല്ലാസ് പന്തളത്തിന്റെ അയൽവാസി ശശികുമാർ. ചില നിർണായക വെളിപ്പെടുത്തൽ നടത്തിയിരിയ്ക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അയൽവാസി ചില കാര്യങ്ങൾ തുറന്ന് പറഞ്ഞത്
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ഉല്ലാസിന്റെ വീട്ടിൽ വഴക്കോ മറ്റൊന്നും നടന്നിട്ടില്ല. പ്രശ്നങ്ങൾ ഉള്ള വീടല്ല സന്തോഷമായിട്ട് മുന്നോട്ടുപോകുന്ന ഒരു വീടാണ്. ഉല്ലാസ് പ്രശ്നക്കാരൻ അല്ല. അന്ന് രാത്രി ഒന്നരക്കാണ് ഉല്ലാസമായി സംസാരിച്ചത്. എന്താ ചേട്ടന് ഉറക്കം ഒന്നും ഇല്ലേ ഞാൻ വീട്ടിലോട്ടു പോകുകയാണെന്ന് ഉല്ലാസ് എന്നോട് പറഞ്ഞു. ആ സമയത്ത് ഉല്ലാസ് ഭാര്യയെ ഫോൺ ചെയ്തിരുന്നു. എടി ഞാൻ അങ്ങോട്ട് വരികയാണെന്നാണ് ഫോണിൽ ഉല്ലാസ് ഭാര്യയോട് പറഞ്ഞത്
പിന്നീട് ഉല്ലാസ് വീട്ടിലെത്തി. ഭാര്യ ഭക്ഷണം കൊടുത്തു. ഊണ് കഴിയുന്നതിനു മുമ്പാണ് ആശ മുകളിലോട്ട് കയറിപ്പോയത്. ഭാര്യയെ പിന്നീട് കാണാതായതോടെ ഉല്ലാസ് തിരഞ്ഞു നടന്നു. അവസാനമാണ് അറിഞ്ഞത് മുകളിൽ തൂങ്ങി നിന്ന് നിലയിൽ.
ഭാര്യയെ എല്ലായിടത്തും അന്വേഷിച്ചതിനുശേഷമാണ് പോലീസിനെ വിവരം അറിയിച്ചത്. ഉല്ലാസിന്റെ ഭാവിജീവിതം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറെ പേർ ഇറങ്ങിയിട്ടുണ്ട്. ആളാരാണെന്ന് ഞാൻ പറയുന്നില്ല അവരാണ് ഇതിന്റെ പിന്നിലെ എന്നാണ് അയൽവാസി പറയുന്നത്..
പോലീസ് വന്നതിനുശേഷം പിന്നീടുള്ളത് എനിക്കറിയില്ല. ഞാൻ ഉറക്കമായിരുന്നു നേരം വെളുത്തതിനുശേഷം ആണ് ഉല്ലാസിന്റെ ഭാര്യ മരിച്ചത് അറിയുന്നത്. ബോഡി ഞാൻ കണ്ടിട്ടില്ല കാണുന്നതിനു മുൻപേ കൊണ്ടുപോയിട്ടുണ്ട്
എന്നെയും എന്റെ മക്കളെയും ഓർത്തില്ലല്ലോ എടി എന്ന് പറഞ്ഞ് ഉല്ലാസ് കരയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രണ്ടാൺമക്കളാണ് ഉല്ലാസിനെ ഒന്നിന് 14 വയസ്സും ഒന്നിന് 12 വയസ്സ് മക്കളെ ഓർത്തില്ലല്ലോ എന്ന് ഒറ്റ പറച്ചിൽ മാത്രമേ ഉള്ളൂ.. തലേദിവസം ഇവർ തമ്മിൽ വഴക്കുണ്ടായി എന്ന് പുറത്തുവരുന്ന വാർത്തകളിൽ ഒരു അടിസ്ഥാനവുമില്ല എന്നാണ് അയൽവാസി പറയുന്നത്. ഉല്ലാസിന്റെ ഭാവി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ഇതെല്ലാം കാണുമ്പോൾ വിഷമമുണ്ട്.
പതിനെട്ടാം തീയതി ആയിരുന്നു മകന്റെ ബർത്ത് ഡേ പാർട്ടി നടത്തേണ്ടിയിരുന്നത് ആ ദിവസം ഉല്ലാസ് സ്ഥലത്തില്ലായിരുന്നു.. ഉല്ലാസ് ഞങ്ങളോടൊക്കെ നല്ല രീതിയിൽ ആയിരുന്നു ഇടപെടൽ. ഭാര്യയും ആയിട്ട് ഉല്ലാസ് നല്ല സ്നേഹത്തിലായിരുന്നു ഇന്നലെ വൈകിട്ട് മക്കളെ വിളിക്കാൻ പോയ സമയത്ത് അണ്ണാ എവിടെ പോവുകയാണെന്ന് ചോദിച്ചതായിരുന്നു. ഉല്ലാസിന്റെ ഭാര്യ തൂങ്ങിമരിച്ചു എന്നുള്ള വാർത്ത എനിക്ക് വിശ്വസിക്കാൻ ആയിട്ടില്ല. എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് പൊതുജനങ്ങൾക്ക് അറിയണംഉല്ലാസ് പന്തളത്തിന് ഈ മരണവുമായി യാതൊരു പങ്കുമില്ലെന്ന് തറപ്പിച്ചു പറയുകയാണ് അയൽവാസി
മുമ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു പന്തളം ഉല്ലാസ്. രാഷ്ട്രീയത്തിൽ അടക്കം സജീവമാകാനുള്ള പദ്ധതിക്കിടെയാണ് ഭാര്യയുടെ ആത്മഹത്യ.