ന്യൂഡല്‍ഹി: ജനുവരി 15ന് നടക്കാനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റി. മകരസംക്രാന്തി, പൊങ്കല്‍ ഉത്സവവേളകള്‍ പരിഗണിച്ചാണ് പരീക്ഷ തിയതി മാറ്റിയത്. പുതിയ തിയതി പിന്നീട് അറിയിക്കും.
ജനുവരി 16ന് നടക്കാനിരുന്ന പരീക്ഷയില്‍ മാറ്റമില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജനുവരി 15ന് രാവിലെ സംസ്‌കൃതം, ജേണലിസം, ജാപ്പനീസ്, പെര്‍ഫോമിങ് ആര്‍ട്ട്, ഇലക്ട്രോണിക് സയന്‍സ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉര്‍ദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലുമുള്ള പരീക്ഷകളാണ് നടക്കേണ്ടിയിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News