കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷൻ കയ്യാലയ്ക്കൽ ഡിവിഷനിൽ എൽ. ഡി.എഫ്. നേടിയത് ജനാധിപ ത്യമര്യാദകൾ ലംഘിച്ചുള്ള വിജയമാണെന്നും ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും മുസ്ലിം ലീഗ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
യു.ഡി.എഫ് സ്ഥാനാർഥി കയ്യാലയ്ക്കലിൽ പരാജയപ്പെട്ടത് 12 വോട്ടിനാണ്. ക്വാറന്റീനിലായ 32 പേർക്ക് അർഹതപ്പെട്ട സ്പെപെഷ്യൽ പോസ്റ്റൽ വോട്ടവകാശം നിഷേധിച്ചു. 32 പേരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് തിര ഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറിയിരുന്നെങ്കിലും ഇവർക്ക് സ്പെഷ്യൽ ബാലറ്റ് വിതരണം ചെയ്യാതെ ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപം കാണിച്ചു. കളക്ടർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. രോഗം വന്നതിൻ്റെ പേരിൽ 32 പേർക്ക് അർഹതപ്പെട്ട വോട്ടവകാശം നിഷേധിച്ചത് അംഗീകരിക്കാൻ കഴിയില്ല.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ ക്രമക്കേടുകൾക്കെതിരേ തിരഞ്ഞ ടുപ്പ് കമ്മിഷനും ഗവർണർക്കും പരാതി നൽകും. ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, ദേശീയസമിതി അംഗം മണക്കാട് നജിമുദീൻ, കയ്യാലയ്ക്കലിൽ മത്സരിച്ച യു.ഡി.എഫ്.സ്ഥാനാർഥി മാജിദ വഹാബ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.