തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവം വിവാദമായതിന് പിന്നാലെ കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥന ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ്. ലാലിന്റെ അഭ്യര്‍ഥനയാണ് വഴിയരികില്‍ കണ്ടെത്തി. ശ്രീകാര്യത്ത് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പോസ്റ്ററുകള്‍ ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയിലാണ് പെട്ടത്. ഇതോടെയാണ് സംഭവം വിവാദമായത്.
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി വീണാ എസ്. നായരുടെ പോസ്റ്റര്‍ ആക്രക്കടയില്‍ വിറ്റ സംഭവത്തില്‍ ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. സംഭവത്തില്‍ കെപിസിസി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പുതിയ വിവാദം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News