InternationalNews

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ജന്മനാട്ടിൽ മടങ്ങിയെത്തി

ദുബായ്‌:ബഹിരകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി യു എ ഇയിൽ മടങ്ങിയെത്തി. അബുദാബി വിമാനത്താവളത്തിലാണ് ഇറങ്ങിയത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ വലിയ ജനക്കൂട്ടമാണ് നെയാദിയെ സ്വീകരിക്കാൻ എത്തിയത്. ആറു മാസത്തെ ബഹിരകാശ ദൗത്യം വിജയകരമായി പൂർത്തികരിച്ചാണ് നെയാദി തിരിച്ചെത്തിയത്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശ നിലയത്തിൽ ജീവിച്ച ചരിത്ര നേട്ടം സ്വന്തമാക്കിയാണ് തിരിച്ചു വരവ്.

അറബ് ലോകത്തെ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ ബഹിരാകാശ യാത്ര ചെയ്ത ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ് ഫ്ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്. ലാന്‍ഡിങ് സുരക്ഷിതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അല്‍നെയാദിക്കൊപ്പം മൂന്ന് സഹയാത്രികരാണ് ഉള്ളത്. സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ് (യുഎസ്), റഷ്യക്കാരനായ ആന്ദ്രേ ഫെഡ് യാവേവ് എന്നിവരായിരുന്നു സഹയാത്രികര്‍. ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷമാണ്‌ ഇവർ ഭൂമിയില്‍ തിരിച്ചെത്തിയത്. യാത്രക്കാരെ പേടകത്തിന് പുറത്തെത്തിച്ചു.

ബഹിരാകാശ നിലയത്തില്‍ നിന്ന് ശനിയാഴ്ച യാത്ര തിരിച്ച് ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് നേരത്തെ യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റുകയായിരുന്നു. ബഹിരാകാശനിലയത്തില്‍ നിന്ന് തിരിച്ചെത്തിയാലും ഭൂമിയുടെ ഗുരുത്വകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ പിന്നെയും ആഴ്ചകള്‍ എടുക്കും.

ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് അല്‍ നെയാദി ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. അറബ് ലോകത്ത് നിന്ന് ആദ്യമായി സ്പെയ്‌സ് വാക്ക് നടത്തിയ ചരിത്രവും നിയാദിക്ക് സ്വന്തം. ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി യുഎഇയില്‍ തിരിച്ചെത്തുന്ന നിയാദിക്ക് അവിസ്മരണീയ സ്വീകരണമരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്റര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button