ന്യൂയോര്‍ക്ക്: ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ പുറത്തുവിട്ട് യു.എസ് ഭരണകൂടം. 1963 ല്‍ നടന്ന കെന്നഡി വധത്തെക്കുറിച്ച് സിഐഎ രഹസ്യസന്ദേശങ്ങള്‍ ഉള്‍പ്പെടെ 1,500 രേഖകളാണ് പുറത്തുവിട്ടത്. 1963 നവംബര്‍ 22ല്‍ യുഎസ് സംസ്ഥാനമായ ഡാളസില്‍ ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്ന യുവാവാണ് കെന്നഡിയെ വധിച്ചത്.
കൊലപാതകത്തിനു മുമ്പ് മെക്‌സികോ സിറ്റിയിലെ റഷ്യന്‍, ക്യൂബ എംബസികളിലേക്ക് ഓസ്വാള്‍ഡ് യാത്ര ചെയ്തിരുന്നതും മറ്റും സിഐഎ രേഖകളിലുണ്ട്. കൊലപാതകത്തിന് സംഭവത്തിന് ഒരു മാസം മുമ്പാണ് ടെക്‌സസ് അതിര്‍ത്തി കടന്ന് ഓസ്വാള്‍ഡ് യു.എസിലെത്തുന്നത്.
അതിന് മുമ്പ് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനുമായി ഓസ്വാള്‍ഡ് ബന്ധപ്പെട്ടതും സിഐഎ കണ്ടെത്തി. റഷ്യന്‍ വിസ അന്വേഷിച്ച് എംബസിയിലേക്ക് വിളിച്ചതും ക്യൂബ യാത്രയ്ക്ക് അനുമതി തേടിയതും രേഖകള്‍ വെളിപ്പെടുത്തുന്നു.