കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴി ബലി. ചങ്ങമ്പള്ളി കളരിയിലുള്‍പ്പെട്ട ആദിത്യനാഥ് സുരേന്ദ്രന്‍, സുനില്‍ തണ്ടാശേരി എന്നിവരാണ് വടക്കെ നടയിലെ കോഴിക്കല്ലില്‍ കോഴിയെ അറുത്തത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജന്തു ബലി നിരോധന നിയമപ്രകാരം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ മീനഭരണിയാഘോഷത്തിന് കോഴിയെ ബലിയറുക്കുന്നത് നിരോധിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന നിരോധനം മറികടന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോഴിയെ ബലിയറുത്തിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കോഴിയെ അറുത്തത്. വടക്കെ നടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കൈയ്യോടെ പിടികൂടുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News