ചെങ്ങന്നൂര്‍: സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് വിവാഹം നടത്തിയ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍. കോഴഞ്ചേരി പുന്നയ്ക്കാട് സഭാ പാസ്റ്റര്‍ പി.എം.തോമസ് (തങ്കച്ചന്-67), മുന്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജെ.ജയിംസ് (67)എന്നിവരാണ് അറസ്റ്റിലായത്.
പാണ്ടനാട് കീഴ്വന്മഴി ചര്‍ച്ച ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ വധുവിന്റെ വീട്ടില്‍ നടന്ന വിവാഹത്തിനെതിരേയാണ് പോലീസ് കേസ് എടുത്തത്. ആള്‍ക്കൂട്ടം കണ്ട് നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ സി.ഐ. എം.സുധിലാല്‍ സ്ഥലത്തെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News