Home-bannerKeralaNewsRECENT POSTS
ഒഴുക്കില്‍പ്പെട്ടയാള്‍ക്കും രക്ഷിക്കാനിറങ്ങിയാള്‍ക്കും ദാരുണാന്ത്യം; കനത്ത മഴയില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കനത്ത മഴയിയെ തുടര്‍ന്ന് കുറ്റ്യാടിയില്‍ നിന്ന് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുറ്റ്യാടി സിറാജുല്‍ ഹുദാ മാനേജര്‍ മാക്കൂല്‍ മുഹമ്മദ്, അധ്യാപകന്‍ ഷരീഫ് സഖാഫി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഒരു മണിയോടെ സിറാജുല്‍ ഹുദാ കോംപൗണ്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഷരീഫ് സഖാഫി ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയ മുഹമ്മദും അപകടത്തില്‍പെടുകയായിരുന്നു. സമീപത്തെ വയല്‍ നിറഞ്ഞ് റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. കാല് തെറ്റി വെള്ളത്തില്‍ ആണ്ടു പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ നീന്തി കരയ്‌ക്കെത്തി. വെള്ളിയാഴ്ച രാവിലെയോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News