EntertainmentNews

ദുല്‍ഖര്‍ സല്‍മാനൊപ്പം മമ്മൂട്ടി കുടുംബത്തില്‍ മറ്റൊരാള്‍ക്കുകൂടി ഇന്ന് ജന്‍മദിനം,ഡി.ക്യുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍

കൊച്ചി മലയാളത്തിന്റെ പ്രിയ നിടന്‍ ഡി.ക്യു എന്നു വിളിപ്പേരുള്ള സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്‍മദിനം സമൂഹമാധ്യമങ്ങള്‍ ആഘോഷിയ്ക്കുകയാണ്.

ദുല്‍ഖറിന് ആശംസ അറിയിച്ച് കൊണ്ട് മലയാളത്തിലെ മുന്‍നിര താരങ്ങളും യുവാക്കളും നടിമാരുമെല്ലാം എത്തി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തെ കുറിച്ചുള്ള രസകരമായ കുറിപ്പുകളാണുള്ളത്. ദുല്‍ഖറിനൊപ്പം തന്നെ മമ്മൂട്ടി കുടുംബത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരു താരം കൂടിയുണ്ട്.

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ദുല്‍ഖറിന് ആശംസ അറിയിച്ച് കൊണ്ട് എത്തിയതായിരുന്നു നടന്‍ മഖ്ബൂല്‍ സല്‍മാന്‍. ദുല്‍ഖര്‍ മഖ്ബുലിനെ എടുത്ത് കൊണ്ട് നില്‍ക്കുന്ന ചെറുപ്പത്തിലെ ഒരു ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഹൃദയം നിറയ്ക്കുന്നൊരു കുറിപ്പും എഴുതിയിരുന്നു. ‘നിനക്ക് ജന്മദിനാശംസകള്‍, എനിക്കും ജന്മദിനാശംസകള്‍. നമുക്കിരുവര്‍ക്കും ജന്മദിനാശംസകള്‍, ഹാപ്പി ബെര്‍ത്ത് ഡേ ഇക്കാക്ക’ എന്നുമായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി ദുല്‍ഖര്‍ കൊടുത്തിരിക്കുന്നത്.

പൃഥ്വിരാജിന്റെ വീട്ടില്‍ നിന്നും പിറന്നാള്‍ ആഘോഷിക്കുന്ന ദുല്‍ഖറിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. അതിന് പിന്നാലെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ആശംസ അറിയിച്ച് എത്തിയിരുന്നു. ജന്മദിനത്തില്‍ കുറുപ്പ് എന്ന സിനിമയുടെ സ്നീക്ക് പീക്ക് ടീസര്‍ പുറത്തിറക്കി പ്രേക്ഷകര്‍ക്ക് ഒരു സമ്മാനം കൂടി ദുല്‍ഖര്‍ നല്‍കിയിരുന്നു.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ മാത്രമാണ്. കഴിഞ്ഞ വര്‍ഷം വരെ ദുല്‍ഖറിന്റെ പിറന്നാളിന് ആരാധകര്‍ വീടിന് മുന്നില്‍ തടിച്ച് കൂടാറുണ്ടായിരുന്നു. അര്‍ധരാത്രിയില്‍ തന്നെ ആശംസകള്‍ അറിയിക്കാന്‍ വേണ്ടി നൂറുക്കണക്കിന് ആരാധകരാണ് വീട്ടിലെത്താറുള്ളത്. തന്നെ കാണാനെത്തിയവരോട് ദുല്‍ഖര്‍ നന്ദി പറയുന്നതും പതിവായിരുന്നു.

ഇത്തവണ എല്ലാം മാറി മറിഞ്ഞു. ദുല്‍ഖറിന്റെയും മഖ്ബൂലിന്റെയും ജന്മദിനം ഒന്നിച്ചാണോ ആഘോഷിക്കുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. ദുല്‍ഖറിനെ പോലെ തന്നെ മലയാള സിനിമയില്‍ അറിയപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്ന താരപുത്രനാണ് മഖ്ബൂല്‍ സല്‍മാന്‍. ദുല്‍ഖറിന് ലഭിച്ച പോലെ സ്വീകാര്യത തുടക്കത്തില്‍ മഖ്ബൂലിന് കിട്ടിയിട്ടില്ലെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിരുന്നു.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അനിയനും നടനുമായ ഇബ്രാഹിംകുട്ടിയുടെ മകനാണ് മക്ബൂല്‍ സല്‍മാന്‍. മമ്മൂട്ടി സിനിമയിലെത്തിയതിന് പിന്നാലെ ഇബ്രാഹിംകുട്ടിയും സിനിമയിലും സീരിയലിലുമൊക്കെ തിളങ്ങി. ഇപ്പോള്‍ മകനും അഭിനയ രംഗത്ത് തന്നെ ചുവടുറപ്പിച്ചിരിക്കുകയാണ്. 2012 ല്‍ അസൂരവിത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു മഖ്ബൂല്‍ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയത്. ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ് ഈ താരപുത്രനും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button